View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏത് സുന്ദര [M] ...

ചിത്രംനടന്‍ (2013)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംഔസേപ്പച്ചന്‍
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Ethu sundhara swapna yavanika neekki nee vannu
lola neelaambara chaarthu vakanju nee vannu
aanadhadhaarayaay aathmaavipeppozhen
aardrathe neeyalinju
aayiram ramya chandrodayam pole
ennullam thelinju
ethu sundhara swapna yavanika neekki nee vannu

Ninte mizhiyileyaazhaneelima thottaduthallo
ente paavana ezhu vaanangal pakartheedunnu
ninte kanavin cheppile kumkuma thaalallo
ente kaamana nooru sandhyaa keerthi theerkkunnu
innu neeyen nnaakilillaa njaanum ee vaazhvum
pinnenthundaavum irulum mrithiyumallaathe

Ethu sundhara swapna yavanika neekki nee vannu
lola neelaambara chaarthu vakanju nee vannu

Ninnilaavin chembakam poothulanjaalallo
ente lokamithaake sourabha poornamaavunnu
ninte thamburuvinnunarthum sruthikalaalalloo
ente mouna manassu sangeethaardramaavunnu
illa neeyen aakilillaa swapnavum njaanum
ninneyennumundaakuvaan nedunidrayallaathe

Ethu sundhara swapna yavanika neekki nee vannu
lola neelaambara chaarthu vakanju nee vannu
aanadhadhaarayaay aathmaavipeppozhen
aardrathe neeyalinju
aayiram ramya chandrodayam pole
ennullam thelinju
ethu sundhara swapna yavanika neekki nee vannu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു
ലോല നീലാംബര ചാർത്തു വകഞ്ഞു നീ വന്നു
ആനന്ദധാരയായ് ആത്മാവിലെപ്പോഴെൻ
ആർദ്രതേ നീയലിഞ്ഞു
ആയിരം രമ്യ ചന്ദ്രോദയം പോലെ
എന്നുള്ളം തെളിഞ്ഞു
ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു

നിന്റെ മിഴിയിലെയാഴനീലിമ തൊട്ടെടുത്തല്ലോ
എന്റെ പാവന ഏഴു വാനങ്ങൾ പകർത്തീടുന്നു
നിന്റെ കനവിൻ ചെപ്പിലേ കുങ്കുമ താലല്ലോ
എന്റെ കാമന നൂറു സന്ധ്യാ കീർത്തി തീർക്കുന്നു
ഇന്ന് നീയെൻ ന്നാകിലില്ലാ ഞാനും ഈ വാഴ്വും
പിന്നെന്തുണ്ടാവും ഇരുളും മൃതിയുമല്ലാതെ

ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു
ലോല നീലാംബര ചാർത്തു വകഞ്ഞു നീ വന്നു

നിന്നിലാവിൻ ചെമ്പകം പൂത്തുലഞ്ഞാലല്ലോ
എന്റെ ലോകമിതാകെ സൗരഭ പൂർണമാവുന്നു
നിന്റെ തംബുരുവിന്നുണർത്തും ശ്രുതികളാലല്ലോ
എന്റെ മൗന മനസ്സു സംഗീതാർദ്രമാവുന്നു
ഇല്ല നീയെൻ ആകിലില്ലാ സ്വപ്‌നവും ഞാനും
നിന്നെയെന്നുമുണ്ടാകുവാൻ നെടുനിദ്രയല്ലാതെ

ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു
ലോല നീലാംബര ചാർത്തു വകഞ്ഞു നീ വന്നു
ആനന്ദധാരയായ് ആത്മാവിലെപ്പോഴെൻ
ആർദ്രതേ നീയലിഞ്ഞു
ആയിരം രമ്യ ചന്ദ്രോദയം പോലെ
എന്നുള്ളം തെളിഞ്ഞു
ഏതു സുന്ദര സ്വപ്‌ന യവനിക നീക്കീ നീ വന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സർഗ്ഗവേദികളേ
ആലാപനം : ശരത്‌, ലക്ഷ്മിപ്രിയ, പ്രവീൺ, രാഹുൽ ആർ നാഥ്   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
മൂളിവരുന്ന
ആലാപനം : മൃദുല വാര്യർ, ജി ശ്രീറാം   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [D]
ആലാപനം : നജിം അര്‍ഷാദ്‌, ശ്വേത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഒറ്റയ്ക്കു പാടുന്ന [F]
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഏത് സുന്ദര [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഔസേപ്പച്ചന്‍
ഒറ്റയ്ക്കു പാടുന്ന [M]
ആലാപനം : കെ കെ നിഷാദ്‌   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍