View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂരങ്ങടെ പൂരമുള്ളൊരു ...

ചിത്രംപുണ്യാളന്‍ അഗര്‍ബത്തീസ് (2013)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത് ശങ്കര്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

Poorangade pooramulloru naadu nammude naadu
onathinu puliyiranganorooru nammude ooru
ipparanja naadinu karayezhumottukku peru
kaanananki kaananam gadi thrushivaperooru...

Naadinotha naduvilu pachakkoda pidikkana kaadu
vattathilu kooduvaanavidedavumundoru paadu
thekkin kaadu thekkin kaadennu paranju porana peru
koodananki koodanam gadi thrushivaperooru...

Kaanthaa njaanum poraam.. thrushivaperoor pooram kaanaan..
kaanthe neeyum poru.. thrushivaperoor pooram kaanaan..

Puthanpalli othupalli pinnampalangalu kaavu
pahu pathinaayiram vannu pokum pattanam joru
paattukali naadakam nallassal vaayanashaala
aana mayilottakam kaliyaadana mrugashaala

Aanakkampam kampakkettilum kampamullavarere
chankidippintochayuthsava chenda kottana pole
ethra paranjaalum parayaathathothiri vere
pokananki pokanam gadi thrushivaperooru...

Kaanthaa njaanum poraam.. thrushivaperoor pooram kaanaan..
kaanthe neeyum poru.. thrushivaperoor pooram kaanaan..
kaanthaa njaanum poraam.. thrushivaperoor pooram kaanaan..
kaanthe neeyum poru.. thrushivaperoor pooram kaanaan...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പൂരങ്ങടെ പൂരമുള്ളോരു നാട് നമ്മുടെ നാട്
ഓണത്തിന് പുലിയിറങ്ങണൊരൂര് നമ്മുടെ ഊര്
ഇപ്പറഞ്ഞ നാടിന് കരയേഴുമൊട്ടുക്ക് പേര്
കാണണങ്കി കാണണം ഗഡി തൃശിവപേരൂര്...

നാടിനൊത്ത നടുവില് പച്ചക്കൊട പിടിക്കണ കാട്
വട്ടത്തില് കൂടുവാനവിടെടവുമുണ്ടൊരുപാട്
തേക്കിൻകാട് തേക്കിൻകാടെന്ന് പറഞ്ഞു പോരണ പേര്
കൂടണങ്കി കൂടണം ഗഡി തൃശിവപേരൂര്...

കാന്താ ഞാനും പോരാം.. തൃശിവപേരൂർ പൂരം കാണാൻ..
കാന്തേ നീയും പോര്.. തൃശിവപേരൂർ പൂരം കാണാൻ..

പുത്തൻപള്ളി ഓത്തുപള്ളി പിന്നമ്പലങ്ങള് കാവ്
പത്തുപതിനായിരം വന്നു പോകും പട്ടണം ജോറ്
പാട്ടുകളി നാടകം നല്ലസ്സൽ വായനശാല
ആനമയിലൊട്ടകം കളിയാടണ മൃഗശാല

ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറെ
ചങ്കിടിപ്പിന്റൊച്ചയുത്സവ ചെണ്ട കൊട്ടണ പോലെ
എത്ര പറഞ്ഞാലും പറയാത്തതൊത്തിരി വേറെ
പോകണങ്കി പോകണം ഗഡി തൃശിവപേരൂര്...

കാന്താ ഞാനും പോരാം.. തൃശിവപേരൂർ പൂരം കാണാൻ..
കാന്തേ നീയും പോര്.. തൃശിവപേരൂർ പൂരം കാണാൻ..
കാന്താ ഞാനും പോരാം.. തൃശിവപേരൂർ പൂരം കാണാൻ..
കാന്തേ നീയും പോര്.. തൃശിവപേരൂർ പൂരം കാണാൻ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശിച്ചവൻ
ആലാപനം : ജയസൂര്യ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
ഈശോ പറയുന്ന വഴി
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍