View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maarivil Kuda Neerthum ...

MovieDrishyam (2013)
Movie DirectorJeethu Joseph
LyricsSanthosh Varma
MusicVinu Thomas
SingersNajim Arshad

Lyrics

Lyrics submitted by: Indu Ramesh

Maarivil kuda neerthum
maanasam thanalaakki
kalichiriyum kadhakalumaay
kusruthikal than madhuravumaay
orammakkiliyum randomalkkurunnum...
(maarivil... )

Kandu kandu kandiniyum mathiyaayillivare
ponnin kiranamaam thilakam thottum konde
chirikalude maathram chirakadiyumaay
konchalmazha thoovum omanakale en
nenchathudippil then chumpi parakkum...
(maarivil... )

Maari peythu peythu varum veyilum manjum varum
chollum aankili arike varu varoo..
kaattilulayaathe chernnu kazhiyaan
snehamaninaaril korthu menayum
en chellakkoodalle njaanennum koottille...
(maarivil... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മാരിവിൽ കുട നീർത്തും
മാനസം തണലാക്കി
കളിചിരിയും കഥകളുമായ്
കുസൃതികൾ തൻ മധുരവുമായ്
ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും...
(മാരിവിൽ... )

കണ്ടുകണ്ടു കണ്ടിനിയും മതിയായില്ലിവരെ
പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ
ചിരികളുടെ മാത്രം ചിറകടിയുമായ്
കൊഞ്ചൽമഴ തൂവും ഓമനകളെ എൻ
നെഞ്ചത്തുടിപ്പിൻ തേൻ ചുമ്പിപ്പറക്കും...
(മാരിവിൽ... )

മാരി പെയ്തു പെയ്തു വരും വെയിലും മഞ്ഞും വരും
ചൊല്ലും ആൺകിളി അരികേ വരു വരൂ..
കാറ്റിലുലയാതെ ചേർന്നു കഴിയാൻ
സ്നേഹമണിനാരിൽ കോർത്തു മെനയും
എൻ ചെല്ലക്കൂടല്ലേ ഞാനെന്നും കൂട്ടില്ലേ...
(മാരിവിൽ... )


Other Songs in this movie

Nizhale
Singer : Vijay Yesudas   |   Lyrics : Santhosh Varma   |   Music : Anil Johnson