View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Irunaazhi Ponnum ...

MovieEzhu Desangalkkum Akale (2014)
Movie DirectorRasheed K Moidu
Lyrics
Music
SingersMadhu Balakrishnan

Lyrics

Lyrics submitted by: Dr. Susie Pazhavarical

Irunaazhipponnum thiruthaalippoovum
malamutthappante munnil pon kani vaykkenam
padakozhitthalayum chuduchorakkalavum
gurumooppan vannu munnil innini vaykkenam
malavaakappoo venam varamanjalppodi venam
mutthappanu undu murukkaan thaamboolam venam
(irunaazhi)

Oh...Oh...

Ezharanaazhikayirulumpol padakaali thudiyuyarumpol
kanyakamaar nanthuni kotti chinthukal paadenam
mala mele chanthiranetthum dehatthoru kalikalayetthum
arayil chutaanoru mutthani aramaniyum venam
thalir vetila thandu kalanju pathinonnana dakshina vachu
malanaayaadikkoru manthram manassil chollenam
(Irunaazhi)

Ezhakal than doshamakannaal mohangal theernnu kazhinjaal
mutthappanu koovum poovan kozhiye nalkenam
karivarnnam poondoru meni kanaleriyum poloru mizhiyum
karalil kanivulloru daivam kaattharulenam
animaalayil aralippoovum kayyil oru chooral vadiyum
koovaladala maalakal chaarthi thunayarulenam
(Irunaazhi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇരുനാഴിപ്പൊന്നും തിരുതാളിപ്പൂവും
മലമുത്തപ്പന്റെ മുന്നിൽ പൊൻ കണി വയ്ക്കേണം
പടകോഴിത്തലയും ചുടുചോരക്കളവും
ഗുരുമൂപ്പൻ വന്നു മുന്നിൽ ഇന്നിനി വയ്ക്കേണം
മലവാകപ്പൂ വേണം വരമഞ്ഞൾപ്പൊടി വേണം
മുത്തപ്പനു ഉണ്ടു മുറുക്കാൻ താംബൂലം വേണം
(ഇരുനാഴി)

ഓ...ഓ...

ഏഴരനാഴികയിരുളുമ്പോൾ പടകാളി തുടിയുയരുമ്പോൾ
കന്യകമാർ നന്തുണി കൊട്ടി ചിന്തുകൾ പാടേണം
മല മേലേ ചന്തിരനെത്തും ദേഹത്തൊരു കലികലയെത്തും
അരയിൽ ചുറ്റാനൊരു മുത്തണി അരമണിയും വേണം
തളിർ വെറ്റില തണ്ടു കളഞ്ഞു പതിനൊന്നണ ദക്ഷിണ വച്ചു
മലനായാടിക്കൊരു മന്ത്രം മനസ്സിൽ ചൊല്ലേണം
(ഇരുനാഴി)

ഏഴകൾ തൻ ദോഷമകന്നാൽ മോഹങ്ങൾ തീർന്നു കഴിഞ്ഞാൽ
മുത്തപ്പനു കൂവും പൂവൻ കോഴിയെ നൽകേണം
കരിവർണ്ണം പൂണ്ടൊരു മേനി കനലെരിയും പോലൊരു മിഴിയും
കരളിൽ കനിവുള്ളൊരു ദൈവം കാത്തരുളേണം
അണിമാലയിൽ അരളിപ്പൂവും കയ്യിൽ ഒരു ചൂരൽ വടിയും
കൂവളദല മാലകൾ ചാർത്തി തുണയരുളേണം
(ഇരുനാഴി)


Other Songs in this movie

Engakkum Thaayo
Singer : Vaikkom Vijayalakshmi   |   Lyrics :   |   Music :
Chendumalli
Singer :   |   Lyrics :   |   Music :