

Engakkum Thaayo ...
Movie | Ezhu Desangalkkum Akale (2014) |
Movie Director | Rasheed K Moidu |
Lyrics | |
Music | |
Singers | Vaikkom Vijayalakshmi |
Lyrics
Lyrics submitted by: Dr. Susie Pazhavarical Engakkum thaayo nalloru kaalam minnummel ponnu thoongana kaalam choppanam kandu nadakkanathaane nombaram maanju pokana kaalam (Engakkum) Poovan kozhi koovana nerathunarnne anthi vare ellu murinju paninje ennittum engakkenthe thanne kanneeru maathramaayoru kaalam ennittum engakkenthe thanne kanneeru maathramaayoru kaalam (Engakkum) Uri ketti oorukal thorum nadanne vechathum nattathum kathikkarinje picha vaykkum kunju thalarnnu karanje amminjappaalum varandu kazhinje picha vaykkum kunju thalarnnu karanje amminjappaalum varandu kazhinje (Engakkum) Thampraante chaattayil njangalamarnne chaattulikkannukal pinnil pathiche adiyaatthippennin madikkuthazhiche anneram thampraante ayithavum poye adiyaatthippennin madikkuthazhiche anneram thampraante ayithavum poye (Engakkum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏങ്ങക്കും തായോ നല്ലൊരു കാലം മിന്നുമ്മേൽ പൊന്നു തൂങ്ങണ കാലം ചൊപ്പനം കണ്ടു നടക്കണതാണേ നൊമ്പരം മാഞ്ഞു പോകണ കാലം (ഏങ്ങക്കും) പൂവൻ കോഴി കൂവണ നേരത്തുണർന്നേ അന്തി വരെ എല്ലു മുറിഞ്ഞു പണിഞ്ഞേ എന്നിട്ടും ഏങ്ങക്കെന്തേ തന്നെ കണ്ണീരു മാത്രമായൊരു കാലം എന്നിട്ടും ഏങ്ങക്കെന്തേ തന്നെ കണ്ണീരു മാത്രമായൊരു കാലം (ഏങ്ങക്കും) ഉറി കെട്ടി ഊരുകൾ തൊറും നടന്നേ വെച്ചതും നട്ടതും കത്തിക്കരിഞ്ഞേ പിച്ച വയ്ക്കും കുഞ്ഞു തളർന്നു കരഞ്ഞേ അമ്മിഞ്ഞപ്പാലും വരണ്ടു കഴിഞ്ഞേ പിച്ച വയ്ക്കും കുഞ്ഞു തളർന്നു കരഞ്ഞേ അമ്മിഞ്ഞപ്പാലും വരണ്ടു കഴിഞ്ഞേ (ഏങ്ങക്കും) തമ്പ്രാന്റെ ചാട്ടയിൽ ഞങ്ങളമർന്നേ ചാട്ടുളിക്കണ്ണുകൾ പിന്നിൽ പതിച്ചേ അടിയാത്തിപ്പെണ്ണിൻ മടിക്കുത്തഴിച്ചേ അന്നേരം തമ്പ്രാന്റെ അയിത്തവും പോയേ അടിയാത്തിപ്പെണ്ണിൻ മടിക്കുത്തഴിച്ചേ അന്നേരം തമ്പ്രാന്റെ അയിത്തവും പോയേ (ഏങ്ങക്കും) |
Other Songs in this movie
- Irunaazhi Ponnum
- Singer : Madhu Balakrishnan | Lyrics : | Music :
- Chendumalli
- Singer : | Lyrics : | Music :