View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nee Akale Aano ...

MovieMy Life Partner (2014)
Movie DirectorMB Padmakumar
LyricsRajesh Budhanoor
MusicGirish Surya Narayan
SingersArvind Venugopal

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീ അകലെയാണോ നീ അരികിലാണോ
നീലക്കടൽ പോലെയോ ശാന്തമായ്
നീയെൻ നിലാ പൊയ്‌കയിൽ താരമായ്

കൂടും തേടി നീയും പാതിരാവിന്റെ വാനമ്പാടീ
എന്നും പ്രിയമെന്നിൽ നീ ചേരുമോ
കൂടും തേടി നീയും പാതിരാവിന്റെ വാനമ്പാടീ
എന്നും പ്രിയമെന്നിൽ നീ ചേരുമോ
നീ അരികിലാണോ നീ അലകളാണോ
നീലക്കടൽ പോലെയോ ശാന്തമായ്
നീയെൻ നിലാ പൊയ്‌കയിൽ താരമായ്

ദൂരേ വെയിൽ വീണ വഴിയേ
സ്‌നേഹം മഴത്തുള്ളി പോലേ
ഞാനും കുളിരണിയുകയായ് വേഗം
മനമുണരുകയായ് നീയും
നിറമണിയുകയായ് തേടുന്നു എൻ കനവേകു
ഒന്നായ് വന്നു ചേരു എന്നും രാവിൻ താരമായ്

കൂടും തേടി നീയും പാതിരാവിന്റെ വാനമ്പാടീ
എന്നും പ്രിയമെന്നിൽ നീ ചേരുമോ
നീ അരികിലാണോ നീ അലകളാണോ

ഉള്ളിൽ ഉണരുമൊരു മോഹം തുള്ളും കിനാവിന്റെ
കോണിൽ മേഘമാരി പൊഴിയുകയായ്
മാരി മുല്ല നനയുകയായ്
നീല വാനം വിടരുകയായ് മനസ്സിലും നീ നിറയുകയായ്
ഇറക്കുഴൽ നാദം നമ്മിൽ ചിന്തും രാഗമായ്

കൂടും തേടി നീയും പാതിരാവിന്റെ വാനമ്പാടീ
എന്നും പ്രിയമെന്നിൽ നീ ചേരുമോ
നീ അരികിലാണോ നീ അലകളാണോ
നീലക്കടൽ പോലെയോ ശാന്തമായ്
നീയെൻ നിലാ പൊയ്‌കയിൽ താരമായ്


Other Songs in this movie

Mizhikalil
Singer : Gayathri Asokan, Girish Surya Narayan   |   Lyrics : Rajesh Budhanoor   |   Music : Girish Surya Narayan
Dasaradha Raama
Singer : Abhirami Ajay   |   Lyrics : Babu S Kumar   |   Music : Girish Surya Narayan