View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെഴുകുനീർത്തുള്ളി പോൽ ...

ചിത്രംഫ്ലാറ്റ് നമ്പര്‍ 4B (2014)
ചലച്ചിത്ര സംവിധാനംകൃഷ്ണജിത്ത് എസ് വിജയൻ
ഗാനരചനരാജീവ്‌ ആലുങ്കല്‍, റിയാസ് എം.ടി
സംഗീതംനിഖില്‍ പ്രഭ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Mezhukuneerthulli pol urukiyo hridayame
azhalezhum aazhiyil ozhukiyo nizhalukal
pakalaarumee vazhikal than
padi chaariyo kinaave
jalarekhapol theliyumee
smrithi maanjupoy nilaavil
novalinju pulkumo vibhaathame
aazhamerunnu veendumee
aathmashokangalil
(Mezhuku)

Paathi ventha mridu maanasam
praananovil alayunnuvo
ilaveyil thirikalil irulukal pothiyave
thalarumee chirakumaay theerumo yaathrakal
nerarinjonnu thengiyo
nertha vin thaarakal
(Mezhuku)

Verunangumoru thaay maram
venalmaari thirayunnuvo
nirayumee ninavukal vilatharaa pathirukal
vijanamee veedhiyil vida tharoo mouname
aarumillonnu minduvaan
cherthu pulkeeduvaan
(Mezhuku)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മെഴുകുനീർത്തുള്ളി പോൽ ഉരുകിയോ ഹൃദയമേ
അഴലെഴും ആഴിയിൽ ഒഴുകിയോ നിഴലുകൾ
പകലാറുമീ വഴികൾ തൻ
പടി ചാരിയോ കിനാവേ
ജലരേഖപോൽ തെളിയുമീ
സ്മൃതി മാഞ്ഞുപോയ്‌ നിലാവിൽ
നോവലിഞ്ഞു പുൽകുമോ വിഭാതമേ
ആഴമേറുന്നു വീണ്ടുമീ
ആത്മശോകങ്ങളിൽ
(മെഴുകു)

പാതി വെന്ത മൃദു മാനസം
പ്രാണനോവിൽ അലയുന്നുവോ
ഇളവെയിൽ തിരികളിൽ ഇരുളുകൾ പൊതിയവേ
തളരുമീ ചിറകുമായ്‌ തീരുമോ യാത്രകൾ
നേരറിഞ്ഞൊന്നു തേങ്ങിയോ
നേർത്ത വിൺ താരകൾ
(മെഴുകു)

വേരുണങ്ങുമൊരു തായ്‌ മരം
വേനൽമാരി തിരയുന്നുവോ
നിറയുമീ നിനവുകൾ വിളതരാ പതിരുകൾ
വിജനമീ വീഥിയിൽ വിട തരൂ മൗനമേ
ആരുമില്ലൊന്നു മിണ്ടുവാൻ
ചേർത്തു പുൽകീടുവാൻ
(മെഴുകു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയുമീറൻ
ആലാപനം : ജി വേണുഗോപാല്‍   |   രചന : റിയാസ് എം.ടി   |   സംഗീതം : നിഖില്‍ പ്രഭ
ഒറ്റമരക്കാടേ
ആലാപനം : നിഖില്‍ പ്രഭ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : നിഖില്‍ പ്രഭ
വെയിൽതുമ്പി പോലെ
ആലാപനം :   |   രചന : രാജീവ്‌ ആലുങ്കല്‍, റിയാസ് എം.ടി   |   സംഗീതം : നിഖില്‍ പ്രഭ
അരികെ ഓ എന്നരികെ
ആലാപനം :   |   രചന : രാജീവ്‌ ആലുങ്കല്‍, റിയാസ് എം.ടി   |   സംഗീതം : നിഖില്‍ പ്രഭ