View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുടക്കം മാംഗല്യം (പച്ചക്കിളിക്കൊരു കൂട്) ...

ചിത്രംബാംഗളൂര്‍ ഡേയ്സ് (2014)
ചലച്ചിത്ര സംവിധാനംഅഞ്ജലി മേനോന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഗോപി സുന്ദര്‍
ആലാപനംദിവ്യ എസ് മേനോന്‍, സച്ചിന്‍ വാരിയര്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Pachakkilikkoru koodu pachakkarimbazhiyulla koodu
aa................pachakkilikkoru koodu
pachakkarimbazhiyulla koodu
kannaalan kettunnundallo oh....oh...oh.....
athu ninne koottaanaanallo.......
thudakkam maangallyam thanthunaanena......
pinne jeevitham thunthanaanena
thudakkam maangallyam (2)

Kaniyalle kanmaniyalle aadyam chollum nin kanavan
kannaa nee veyil kollalle neeyum chollum
oh..kadhamaarum chekavanaakum urumiyedukkum padaveeran
he he pinnothira kadakam he he eriporiyankam

Ketto nee ketto ee koottil pettaal pinne
neelaakaasham kandorillennaaro chollunne...
kannaal en kannaal njaan kallathaakkol theerkkum
vellilppakshikkoppam mele vinnil paarum njaanum
haa midukkiye merukki thaalikkurukkilaakki kurumbothukki
thadankalil thalachu kaanaan manassilumoru kothiyundalloo......
kurumbukaar kurumbu koottam nuzhanjukeraathadachu ketti
enikkathonnurukki nalkunnoru swargam
thudakkam maangallya thanthunaaneanena......
pinne jeevitham thunthanaanena.....

Pachakkilikkoru koodu pachakkarimbazhiyulla koodu
aa................pachakkilikkoru koodu
kannaalan kettunnundallo oh....oh...oh.....
athu ninne koottaanaanallo.......
thudakkam maangallyam thanthunaanena......
pinne jeevitham thunthanaanena
thudakkam maangallyam (2)
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

പച്ചക്കിളിക്കൊരു കൂട് പച്ചകരിമ്പഴിയുള്ള കൂട്
ആ... പച്ചക്കിളിക്കൊരു കൂട്
പച്ചകരിമ്പഴിയുള്ള കൂട്
കണ്ണാളന്‍ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ
അതുനിന്നെ കൂട്ടാനാണല്ലോ...
തുടക്കം മാംഗല്യം തന്തുനാനേന ...
പിന്നെ ജീവിതം തുന്തനാനേന...
(തുടക്കം മംഗല്യം..) (2)

കണിയല്ലേ കണ്മണിയല്ലേ ആദ്യം ചൊല്ലും നിന്‍ കണവന്‍
കണ്ണാ നീ വെയില്‍ കൊള്ളല്ലേ നീയും ചൊല്ലും..
ഓ.. കഥമാറും ചേകവനാകും ഉറുമിയെടുക്കും പടവീരന്‍
ഹേ ഹേ പിന്നോതിര കടകം ഹേ ഹേ എരിപൊരിയങ്കം

കേട്ടോ നീ കേട്ടോ ഈ കൂട്ടില്‍ പെട്ടാല്‍ പിന്നെ
നീലാകാശം കണ്ടോരില്ലെന്നാരോ ചൊല്ലുന്നേ...
കണ്ണാല്‍ എന്‍ കണ്ണാല്‍ ഞാന്‍ കള്ളത്താക്കോല്‍ തീര്‍ക്കും
വെള്ളില്‍പക്ഷിക്കൊപ്പം മേലേ വിണ്ണില്‍ പാറും ഞാനും
ഹാ മിടുക്കിയെ മെരുക്കി താലികുരുക്കിലാക്കി കുറുമ്പോതുക്കി
തടങ്കലില്‍ തളച്ചുകാണാന്‍ മനസ്സിലുമൊരു കൊതിയുണ്ടല്ലോ....
കുറുമ്പുകാര്‍ കുറുമ്പുകൂട്ടം നുഴഞ്ഞുകേറാതടച്ചുകെട്ടി
എനിക്കതൊന്നൊരുക്കിനല്‍കുന്നൊരുസ്വര്‍ഗ്ഗം
തുടക്കം മാംഗല്യം തന്തുനാനേന ...
പിന്നെ ജീവിതം തുന്തനാനേന ...

പച്ചക്കിളിക്കൊരു കൂട് പച്ചകരിമ്പഴിയുള്ള കൂട്
ആ....പച്ചക്കിളിക്കൊരു കൂട് പച്ചകരിമ്പഴിയുള്ള കൂട്
കണ്ണാളന്‍ കെട്ടുന്നുണ്ടല്ലോ ഓ ഓ ഓ
അതുനിന്നെ കൂട്ടാനാണല്ലോ...
തുടക്കം മാംഗല്യം തന്തുനാനേന ...
പിന്നെ ജീവിതം തുന്തനാനേന...
(തുടക്കം മംഗല്യം..) (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏത് കരി രാവിലും
ആലാപനം : ഹരിചരൻ   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
തുമ്പി പെണ്ണേ
ആലാപനം : സിദ്ധാർഥ് മേനോൻ   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
എന്റെ കണ്ണില്‍ നിനക്കായ്
ആലാപനം : ഗോപി സുന്ദര്‍, നസ്റിയ നസീം   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
നമ്മ ഊരു ബംഗളുരു
ആലാപനം : ഗോപി സുന്ദര്‍   |   രചന : റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
ഐ വാണ്ട് റ്റു ഫ്ലൈ
ആലാപനം : അന്ന കാതറീന   |   രചന : അന്ന കാതറീന   |   സംഗീതം : ഗോപി സുന്ദര്‍
എന്റെ കണ്ണില്‍ നിനക്കായ് (Bit)
ആലാപനം :   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍