View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹദൂതികേ ...

ചിത്രംസോളാര്‍ സ്വപ്നം (2014)
ചലച്ചിത്ര സംവിധാനംജോയ് ആന്റണി
ഗാനരചനജയകുമാർ കെ പവിത്രൻ
സംഗീതംജയൻ ബി എഴുമൺതുരുത്ത്
ആലാപനംഎം ജി ശ്രീകുമാർ, റിയ രാജു

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ
ഒരുനാളെന്നിലെ മന്ത്രശ്രുതിയായി ചേരുമോ
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ...

പേലവമാകും ചൊടികൾ തേടുമീണം
പകരുമോ നാഥാ.. ഇളനീർ‌ത്തുള്ളിപോലേ ...

ഇനിയെന്റെ മൗനം.. മൊഴിയും വാക്കുകൾ
അറിയുമോ തോഴീ.. രാഗാലാപമായി
ഏതോ സ്വപ്നദീപം കണ്ണിൽ കോർത്തുനിൽപ്പൂ
നീയും ... ഞാനും ... പൊന്നാട ചിറ്റാട കാലങ്ങളില്ലാതെ
പ്രേമത്തിൻ ആകാശ ദൂരത്ത് പോകുന്നിതാ
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ പോരുമോ ..

നിനയാതെ എന്നിൽ മഴതൻ ഇന്ദ്രജാലം
നിൻ വിരൽത്തുമ്പിൻ തളിരായി പെയ്തുമാഞ്ഞോ ..

ഇലമർമ്മരങ്ങൾ ഉതിരുന്നേരമെന്നെ
കേൾക്കുകയില്ലേ മനസ്സിൻ മന്ത്രമായി നീ
മഞ്ഞിൻ കുഞ്ഞു തൂവൽ.. ചിറകുംവീശി അണയൂ
നൽകാം.. ഞാനെന്നും ...
കണ്ണീര് കാണാത്ത സൗഭാഗ്യ സിന്ദൂര സായൂജ്യമൊന്നെന്റെ
പെണ്ണിന്നു സമ്മാനമായി..
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ
ഒരുനാളെന്നിലെ മന്ത്രശ്രുതിയായി ചേരുമോ
സ്നേഹഗായകാ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ ...?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണായിരം
ആലാപനം : അനിത ഷൈക്ക്   |   രചന : ജയകുമാർ കെ പവിത്രൻ   |   സംഗീതം : ജയൻ ബി എഴുമൺതുരുത്ത്