View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലർവാക കൊമ്പത്ത് ...

ചിത്രംഎന്നും എപ്പോഴും (2015)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംപി ജയചന്ദ്രൻ, രാജലക്ഷ്മി അഭിരാം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Malarvaakakkompathu manimeghathumpatthu
mazhavillin thunchathu chaanchaadu kiliye kiliye
punarumpol pidayaathe chirakaale kudayaathe
idanenchin manchathil chaanchaadu kiliye kiliye
veyilaari nee vaa vaa
pakal poyi nee vaa vaa
anuraaga kiliye kiliye
chaanchaadu kiliye kiliye
(malarvaaka)

Thelimaanathoppilninnoraa anuraagathinkalonnithaa
karineelakkanninullile deepamaalayaay (2)
kinaavilee janaalayil varoo varoo vilolayaay
vimookamente veenayil varoo varoo suraagamaay
akathaarin kiliye kiliye
chaanchaadu kiliye kiliye
(Malarvaaka)

Kudamenthum njaattuvelapol kulir thookum nin thalodalil
thina pookkum paadamaakave kaathunilkkave (2)
vibhaathame himaambuvil varoo varoo prasaadamaay
oraayiram chiraathukal ithaa ithaa suhaasamaay
karalaakum kiliye kiliye
chaanchaadu kiliye kiliye
(Malarvaaka)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മലർവാകക്കൊമ്പത്ത്‌ മണിമേഘത്തുമ്പത്ത്‌
മഴവില്ലിൻ തുഞ്ചത്ത്‌ ചാഞ്ചാടു കിളിയേ കിളിയേ
പുണരുമ്പോൾ പിടയാതെ ചിറകാലെ കുടയാതെ
ഇടനെഞ്ചിൻ മഞ്ചത്തിൽ ചാഞ്ചാടു കിളിയേ കിളിയേ
വെയിലാറി നീ വാ വാ
പകൽ പോയി നീ വാ വാ
അനുരാഗ കിളിയേ കിളിയേ
ചാഞ്ചാടു കിളിയേ കിളിയേ
(മലർവാക)

തെളിമാനത്തോപ്പിൽനിന്നൊരാ അനുരാഗത്തിങ്കളൊന്നിതാ
കരിനീലക്കണ്ണിനുള്ളിലെ ദീപമാലയായ് (2)
കിനാവിലീ ജനാലയിൽ വരൂ വരൂ വിലോലയായ്
വിമൂകമെന്റെ വീണയിൽ വരൂ വരൂ സുരാഗമായ്
അകതാരിൻ കിളിയേ കിളിയേ
ചാഞ്ചാടു കിളിയേ കിളിയേ
(മലർവാക)

കുടമേന്തും ഞാറ്റുവേലപോൽ കുളിർ തൂകും നിൻ തലോടലിൽ
തിന പൂക്കും പാടമാകവേ കാത്തുനില്ക്കവേ
വിഭാതമേ ഹിമാംബുവിൽ വരൂ വരൂ പ്രസാദമായ്
ഒരായിരം ചിരാതുകൾ ഇതാ ഇതാ സുഹാസമായ്
കരളാകും കിളിയേ കിളിയേ
ചാഞ്ചാടു കിളിയേ കിളിയേ
(മലർവാക)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാവും മായുന്നു
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
ധിതിക്കി ധിതിക്കി
ആലാപനം : ബിന്നി കൃഷ്ണകുമാര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
പുലരിപ്പൂപ്പെണ്ണേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍