Mari Mazha ...
Movie | Picket 43 (2015) |
Movie Director | Major Ravi |
Lyrics | Murukan Kattakkada |
Music | Ratheesh Vegha |
Singers | Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Maari mazha maanjupoyi kaattilila veenupoyi oru puzhayum maru puzhayum cherumbol oru nadiyaay kara kaviyaathozhukunnu oro hridayangal thorum thoraa mazhayaay sneham pinneyum peyyunnu veruthe Maari mazha maanjupoyi kaattilila veenupoyi Eeran maaril novum konde doore maayunnu saayanthanam etho kombil chekkeraanaay thaane paarunnu raappainkili chiri maayum chundil mounam thodum ina poyorormmakalil thaane thaane paarunnuvo Maari mazha maanjupoyi kaattilila veenupoyi Mullappoovin kannil kannil kozhiyumbozhum chiri maayillaa piriyumbozhum priya bandhangal panineermulla ninne pole kozhiyaanaanenkil mohangale vidaraathirunneedumo thoraa nove vaadeedumo Maari mazha maanjupoyi kaattilila veenupoyi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മാരി മഴ മാഞ്ഞുപോയി കാറ്റിലില വീണുപോയി ഒരു പുഴയും മറു പുഴയും ചേരുമ്പോൾ ഒരു നദിയായ് കര കവിയാതൊഴുകുന്നു ഓരോ ഹൃദയങ്ങൾ തോറും തോരാ മഴയായ് സ്നേഹം പിന്നേയും പെയ്യുന്നു വെറുതേ മാരി മഴ മാഞ്ഞുപോയി കാറ്റിലില വീണുപോയി ഈറൻ മാറിൽ നോവും കൊണ്ടേ ദൂരേ മായുന്നു സായന്തനം ഏതോ കൊമ്പിൽ ചേക്കേറാനായ് താനേ പാറുന്നു രാപ്പൈങ്കിളി ചിരി മായും ചുണ്ടിൽ മൗനം തൊടും ഇണ പോയൊരോർമ്മകളിൽ താനേ താനേ പാറുന്നുവോ മാരി മഴ മാഞ്ഞുപോയി കാറ്റിലില വീണുപോയി മുല്ലപ്പൂവിൻ കണ്ണിൽ കണ്ണിൽ കൊഴിയുമ്പോഴും ചിരി മായില്ലാ പിരിയുമ്പോഴും പ്രിയ ബന്ധങ്ങൾ പനിനീർ മുല്ല നിന്നെ പോലേ കൊഴിയാനാണെങ്കിൽ മോഹങ്ങളേ വിടാരാതിരുന്നീടുമോ തോരാ നോവേ വാടീടുമോ മാരി മഴ മാഞ്ഞുപോയി കാറ്റിലില വീണുപോയി |
Other Songs in this movie
- Manjormakal
- Singer : Haricharan | Lyrics : Murukan Kattakkada | Music : Ratheesh Vegha