View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രി മുല്ല തന്‍ ...

ചിത്രംലൈലാ ഓ ലൈലാ (2015)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംനജിം അര്‍ഷാദ്‌, രാധിക നാരായണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Raathri mulla than kaathoram
yaathra cholliyo raathaaram
kanalaay ariyaan akale
marayaam veyilakannoree
irul varaanthayil mizhi nananju nee
vida tharunnuvo novaninja neram

Raathri mulla than kaathoram
yaathra cholliyo raathaaram

Maadhavam vannanayaathe then
kinaakkal nukarathe
viduramakalukayo thozhee
vidhiyil marayukayo doore
smrithiyude arunima mizhikalilezhuthi
manimukilunarnna neram

Raathri mulla than kaathoram
yaathra cholliyo raathaaram

Thammilullam kaanaathe kandu
nammal swayamennum
virahamudal pothiye thozhee
pranayamariyukayo thaane
iniyumonniniyumonnanayukennarike
paribhavamaliyunna neram

Raathri mulla than kaathoram
yaathra cholliyo raathaaram
kanalaay ariyaan akale
marayaam veyilakannoree
irul varaanthayil mizhi nananju nee
vida tharunnuvo novaninja neram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

രാത്രി മുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാതാരം
കനലായ് അറിയാൻ അകലേ
മറയാം വെയിലകന്നൊരീ
ഇരുൾ വരാന്തയിൽ മിഴി നനഞ്ഞു നീ
വിട തരുന്നുവോ നോവണിഞ്ഞ നേരം

രാത്രി മുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാതാരം

മാധവം വന്നണയാതെ തേൻ
കിനാക്കൾ നുകരാതെ
വിദുരമകലുകയോ തോഴീ
വിധിയിൽ മറയുകയോ ദൂരേ
സ്‌മൃതിയുടെ അരുണിമ മിഴികളിലെഴുതി
മണിമുകിലുണർന്ന നേരം

രാത്രി മുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാതാരം

തമ്മിലുള്ളം കാണാതെ കണ്ടു
നമ്മൾ സ്വയമെന്നും
വിരഹമുടൽ പൊതിയേ തോഴീ
പ്രണയമറിയുകയോ താനേ
ഇനിയുമൊന്നിനിയുമൊന്നണയുകെന്നരികെ
പരിഭവമലിയുന്ന നേരം

രാത്രി മുല്ല തൻ കാതോരം
യാത്ര ചൊല്ലിയോ രാതാരം
കനലായ് അറിയാൻ അകലേ
മറയാം വെയിലകന്നൊരീ
ഇരുൾ വരാന്തയിൽ മിഴി നനഞ്ഞു നീ
വിട തരുന്നുവോ നോവണിഞ്ഞ നേരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദില്‍ ദീവാന
ആലാപനം : ഗോപി സുന്ദര്‍, അന്ന കാതറീന   |   രചന : ഗോപി സുന്ദര്‍, അന്ന കാതറീന   |   സംഗീതം : ഗോപി സുന്ദര്‍
മര്‍ഹബാ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
നനയുമീ മഴ
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ജിലു ജോസഫ്   |   സംഗീതം : ഗോപി സുന്ദര്‍