View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്ന്ച്ചിറകിലൊന്നായി ...

ചിത്രംനെല്ലിക്ക (2015)
ചലച്ചിത്ര സംവിധാനംബിജിത് ബാല
ഗാനരചനപ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംസച്ചിന്‍ വാരിയര്‍, താൻസൻ ബേർണി

വരികള്‍

Lyrics submitted by: Sandhya Prakash

Saa gaamaadhaanidhaa
saa gaamaanidhaa maa gaa saa
saa gaamaadhaanidhaa
nisaa nee dhamaa maa dhaa maa gaa ri saa

Swapana chirakil onnaayi mani vaanam
thedum vaanambaadikal nammal
minnitheliyum oro mazhavillum meetti
paattupaadidum nammal

Saa gaamaadhaanidhaa
saa gaamaanidhaa maa gaa saa
saa gaamaadhaanidhaa
nisaa nee dhamaa maa dhaa maa gaa ri saa

Orupaad kilikal paadum vasanthathil
oru kiliye maathramorthirikkaan
manninte maaril manithooval pozhichoru
kayyoppu chaarthum vasanthakkilee
orthomanikkunna pon thoovalaay
kaalameeppaattu nenchodu cherthu vaykkum
ee paattinu nalkaan poochundukal neettunnu
ven thaaraka doore
nisa nidhaamaa madha magarisaa

Swapana chirakil onnaayi mani vaanam
thedum vaanambaadikal nammal
minnitheliyum oro mazhavillum meetti
paattupaadidum nammal

Saa gaamaadhaanidhaa
saa gaamaanidhaa maa gaa saa
saa gaamaadhaanidhaa
nisaa nee dhamaa maa dhaa maa gaa ri saa

NIravilum novilum niram vaariyaniyum
manassin swaramaanu gaanam
kiliye marannaalum kilippaattu maayillaa
rithuvine snehicha hridayangal
irunnirunnenikkum then pole
ee gaana mathilere madurikkuminiyorunaal

Ee paattinu nalkaan poochundukal neettunnu
ven thaaraka doore
nisa nidhaamaa madha magarisaa

Swapana chirakil onnaayi mani vaanam
thedum vaanambaadikal nammal
minnitheliyum oro mazhavillum meetti
paattupaadidum nammal

Ee paattinu nalkaan poochundukal neettunnu
ven thaaraka doore
nisa nidhaamaa madha magarisaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സാ ഗാമാധാനിധാ
സാ ഗാമാനിധാ മാ ഗാ സാ
സാ ഗാമാധാനിധാ
നിസാ നീ ധാ മാ മാ ധാ മാ ഗാ രി സാ

സ്വപ്നചിറകിൽ ഒന്നായി മണി വാനം
തേടും വാനമ്പാടികൾ നമ്മൾ
മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടി
പാട്ടുപാടിടും നമ്മൾ

സാ ഗാമാധാനിധാ
സാ ഗാമാനിധാ മാ ഗാ സാ
സാ ഗാമാധാനിധാ
നിസാ നീ ധാ മാ മാ ധാ മാ ഗാ രി സാ

ഒരു പാട് കിളികൾ പാടും വസന്തത്തിൽ
ഒരു കിളിയേ മാത്രമോർത്തിരിക്കാൻ
മണ്ണിന്റെ മാറിൽ മണിത്തൂവൽ പൊഴിച്ചൊരു
കയ്യൊപ്പു ചാർത്തും വസന്തക്കിളീ
ഓർത്തോമനിക്കുന്ന പൊൻ തൂവലായ്
കാലമീപ്പാട്ടു നെഞ്ചോടു ചേർത്തു വയ്ക്കും
ഈ പാട്ടിനു നൽകാൻ പൂച്ചുണ്ടുകൾ നീട്ടുന്നു
വെൺ താരക ദൂരേ
നിസ നിധാമാ മധ മഗരിസാ

സ്വപ്നചിറകിൽ ഒന്നായി മണി വാനം
തേടും വാനമ്പാടികൾ നമ്മൾ
മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടി
പാട്ടുപാടിടും നമ്മൾ

സാ ഗാമാധാനിധാ
സാ ഗാമാനിധാ മാ ഗാ സാ
സാ ഗാമാധാനിധാ
നിസാ നീ ധാ മാ മാ ധാ മാ ഗാ രി സാ

നിറവിലും നോവിലും നിറം വാരിയണിയും
മനസ്സിൻ സ്വരമാണു ഗാനം
കിളിയേ മറന്നാലും കിളിപ്പാട്ടു മായില്ലാ
ഋതുവിനേ സ്‌നേഹിച്ച ഹൃദയങ്ങൾ
ഇരുന്നിരുന്നെനിക്കും തേൻ പോലേ
ഈ ഗാന മതിലേറെ മധുരിക്കുമിനിയൊരുനാൾ

ഈ പാട്ടിനു നൽകാൻ പൂച്ചുണ്ടുകൾ നീട്ടുന്നു
വെൺ താരക ദൂരേ
നിസ നിധാമാ മധ മഗരിസാ

സ്വപ്നചിറകിൽ ഒന്നായി മണി വാനം
തേടും വാനമ്പാടികൾ നമ്മൾ
മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടി
പാട്ടുപാടിടും നമ്മൾ


ഈ പാട്ടിനു നൽകാൻ പൂച്ചുണ്ടുകൾ നീട്ടുന്നു
വെൺ താരക ദൂരേ
നിസ നിധാമാ മധ മഗരിസാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിറകുരുമ്മി മെല്ലേ
ആലാപനം : അപര്‍ണ്ണ രാജീവ്, നജിം അര്‍ഷാദ്‌   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
രാവിന്‍ നിഴലോരം
ആലാപനം : രമ്യ നമ്പീശന്‍   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
മരണമില്ലാത്ത
ആലാപനം : ബിജിബാല്‍, ജോബ് കുര്യൻ   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
നൂര്‍ ഇലാഹി
ആലാപനം : കൃഷ്ണ ബൊങ്കനെ, താൻസൻ ബേർണി   |   രചന : പ്രകാശ് മാരാര്‍, റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍