Kinaavin Kilikal ...
Movie | Chandrettan Evideya (2015) |
Movie Director | Sidharth Bharathan |
Lyrics | Santhosh Varma |
Music | Prashanth Pillai |
Singers | Preethi Pillai |
Lyrics
Lyrics submitted by: P.K.Suresh Kumar Kinavin kilikal .. manimegham thottu maanathu parunne kinavin kilikal .. manimegham thottu maanathu parunne Illam vittu vekam nira vallam ketti vayo malayala thumbiyale thaliromal paythale Sooryan vannu chaayum thiru kovil gopurangal Kothi theere ninnu kaanan radhameriyonnu poyvaraan (Kinavin kilikal manimegham thottu maanathu parunne )(2) Nee varoo prabhaathame Maanasam thaloduvan Theruvu niraye kaniroliyil Nee kolam ezhuthumbol Murukamalayil mukilukalaadi Kanaka mayilukale pole Thozhuthu thirike varunna veyile Kalabha sugham ee karalinu thaa Mallipoovu pookkum naru ghandham neettiyaare Varavelkkan kaathu ninnu thamizh naadan thennale Maattu ponkal naadin mozhi konji peshi neeyum Karakaatta kaarane pol kaliyaadi yonnu koode vaa (Kinavin kilikal manimegham thottu maanathu parunne)(2) Eatho eenangal thutikkunna nenchil Shruthi pakaraanaro Kaaveri thirakale maatti thamburuvaayi Neettum kayyil veezhum Muzhu thinkal muthu pole Nidhiyaayi kaathu vekkyaam Priyamode velakal Ennum omanikkanini ormathaalil minnum Padamaayi cherthu vaykkaam Naam kandu maanha kaazhchakal (Kinavin kilikal manimegham thottu maanathu parunne )(2) | വരികള്‍ ചേര്‍ത്തത്: P.K.Suresh Kumar കിനാവിൻ കിളികൾ.. മണിമേഘം തൊട്ടു മാനത്തു പാറുന്നേ കിനാവിൻ കിളികൾ.. മണിമേഘം തൊട്ടു മാനത്തു പാറുന്നേ ഇല്ലം വിട്ടു വേഗം നിറവല്ലം കെട്ടി പായും മലയാളത്തുമ്പിയാളേ തളിരോമൽ പൈതലേ സൂര്യൻ വന്നു ചായും തിരുകോവിൽ ഗോപുരങ്ങൾ കൊതിതീരെ നിന്നു കാണാൻ രഥമേറിയൊന്നു പോയ്വരാം (കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ(2 ) നീ വരൂ പ്രഭാതമേ മാനസം തലോടുവാൻ തെരുവുനിറയേ കതിരൊളിയിൽ നീ കോലം എഴുതുമ്പോൾ മുരുക മലയിൽ മുകിലുകളാടി കനകമയിലുകളേപ്പോലെ തൊഴുതു തിരികെ വരുന്ന വെയിലേ കളഭസുഖം ഈ കരളിന് താ..... മല്ലിപ്പൂവു പൂക്കും നറുഗന്ധം നീട്ടിയാരെ വരവേൽക്കാൻ കാത്തുനിന്നു തമിഴ്നാടൻ തെന്നലേ മാട്ടുപോങ്കൽ നാടിൻ മൊഴി കൊഞ്ചി പേശി നീയും കരകാട്ടക്കാരനെപ്പോൽ കളിയാടിയൊന്നു കൂടെ വാ (കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ (2 ) ഏതോ ഈണങ്ങൾ തുടിക്കുന്ന നെഞ്ചിൽ ശ്രുതി പകരാനാരോ കാവേരി തിരകളെ മാറ്റി തംബുരുവായി നീട്ടും കയ്യിൽവീഴും മുഴുതിങ്കൾമുത്തുപോലെ നിധിയായി കാത്തുവെയ്ക്കാം പ്രിയമോടീ വേളകൾ എന്നും ഓമനിക്കാൻ ഇനി ഓർമ്മത്താളിൽ മിന്നും പടമായി ചേർത്തുവെയ്ക്കാൻ നാം കണ്ടുമാഞ്ഞ കാഴ്ചകൾ (കിനാവിൻ കിളികൾ മണിമേഘം തൊട്ടു മാനത്തു പാറുന്നേ (2 ) |
Other Songs in this movie
- Vasanthamallike
- Singer : Preethi Pillai, Haricharan | Lyrics : Santhosh Varma | Music : Prashanth Pillai