View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറയും വഴികള്‍ ...

ചിത്രംകംപാര്‍ട്ട്മെന്റു് (2015)
ചലച്ചിത്ര സംവിധാനംസലിം കുമാര്‍
ഗാനരചനലുമുലാല്‍ മുല്ലശ്ശേരി
സംഗീതംഎ എം ജി സ്വരത്രയ
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Marayum vazhikal irulil thedi alayunnuvo
manassil nirayum mounam polum vithumbunnuvo
idarum hridayam theeraanovilaliyunnuvo
ivide iniyum theeraa yaathra thudangunnuvo....
innalakalillaa naaleyumillaa
ennil midikkum irul maathram
innalekalillaa naaleyumillaa
ennil midikkum ennumirul maathram

Njaan yaathra cheyyumee nadavazhiyarikil
ssantwana thanuneerin panthalilla
en nerkku neelunna kankalilonnume
enikkaay adarnnozhukum neerumilla
aadyamaay karunayodannente kaikale
nenchodu cherthoraa koottumillaa
innalakalillini naaleyumillaa
ennil midikkum ennumirul maathram

Thirike ozhukuvaan kazhiyaatha nadiyile
alakalil ulayunna thoni pole
dishayethennariyaathe chuzhikalil naduvil njaan
alayunnukara thedi eakanaayi
annavum abhayavum ennil ninnakattuvaan
thettenthu cheythu poorvva janmangalil
innalekalillaa naaleyumilla
innil midikkum ennumirul maathram
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മറയും വഴികൾ ഇരുളിൽ തേടി അലയുന്നുവോ
മനസ്സിൽ നിറയും മൗനം പോലും വിതുമ്പുന്നുവോ
ഇടറും ഹൃദയം തീരാനോവിലലിയുന്നുവോ
ഇവിടെ ഇനിയും തീരാ യാത്ര തുടങ്ങുന്നുവോ ..
ഇന്നലെകളില്ലാ നാളെയുമില്ല
എന്നിൽ മിടിക്കും ഇരുൾ മാത്രം
ഇന്നലെകളില്ലാ നാളെയുമില്ല
ഇന്നിൽ മിടിക്കും എന്നുമിരുൾ മാത്രം
..
ഞാൻ യാത്ര ചെയ്യുമീ നടവഴിയരികിൽ
സാന്ത്വന തണുനീരിൻ പന്തലില്ല
എൻ നേർക്ക് നീളുന്ന കണ്കളിലൊന്നുമേ
എനിക്കായ് അടർന്നൊഴുകും നീരുമില്ല
ആദ്യമായ് കരുണയോടന്നെന്റെ കൈകളെ
നെഞ്ചോടു ചേർത്തൊരാ കൂട്ടുമില്ല
ഇന്നലെകളില്ലിനി നാളെയുമില്ല
എന്നിൽ മിടിക്കും എന്നുമിരുൾ മാത്രം
...
തിരികെ ഒഴുകുവാൻ കഴിയാത്ത നദിയിലെ
അലകളിൽ ഉലയുന്ന തോണി പോലെ
ദിശയേതെന്നറിയാതെ ചുഴികളിൻ നടുവിൽ ഞാൻ
അലയുന്നു കര തേടി ഏകനായി
അന്നവും അഭയവും എന്നിൽ നിന്നകറ്റുവാൻ
തെറ്റെന്ത് ചെയ്തു പൂർവ ജന്മങ്ങളിൽ
ഇന്നലെകളില്ലാ നാളെയുമില്ല
ഇന്നിൽ മിടിക്കും എന്നുമിരുൾ മാത്രം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിശയുടെ നീലക്കണ്ണുകളിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ലുമുലാല്‍ മുല്ലശ്ശേരി   |   സംഗീതം : എ എം ജി സ്വരത്രയ