View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂടു വെയ്ക്കാന്‍ ...

ചിത്രംജലം (2016)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനമധു വാസുദേവന്‍‌
സംഗീതംഔസേപ്പച്ചന്‍
ആലാപനംശക്തിശ്രീ ഗോപാലന്‍

വരികള്‍

Lyrics submitted by: Indu Ramesh

oo... oo... oo...

Koodu vaykkaan kothi kondoo etho koottil valarnnoru pakshi..
raaki parannengumethi chana naaru vaykkolathu thedee..
kandathellaam thanikkenne kilippennum karuthiyirunno..
onnum thanikkullathallennullam polliyirunnaval kettoo... (koodu vaykkaan... )

nulliyunarththunna manjin vellippaali thurannonnu nokkee
aarivan vanmarakkompil iiran noolizha noottirikkunnoo..
thottu vannottiyirunnaal kannil kaatharamaam kadha kandoo..
thammil padarnnere moham premam indraneelam thilangunno...

oo... oo... oo...

kettu thudangiyeppozho thudu jeevante swarnnakkilukkam
kettiyuyarththi vaanolam mette swapna soudhaththin kireedam
pinnoru naalil vidooram puka ponthipparanna sambheethi
chutterikkaan vannathaano kadal kaattutheeyaayathumaano..
illa bhayannolichilla.. nammal agnichirakulla kilikal
chaaver kazhinju madangaam.. kanalchaaram kudanji parakkaam..
maadi vilikkunnathundu.. thaazhe pachayudutha paadangal..
orthupokunnathu kaanke.. naam omanikkaarulla swarggam...
bhoomiyilengaanumundo thulli kannuneer veezhaatha mannu....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഊ... ഊ... ഊ...

കൂടു വയ്ക്കാൻ കൊതികൊണ്ടൂ ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി..
റാകിപ്പറന്നെങ്ങുമെത്തി ചണനാരുവയ്ക്കോലതു തേടീ
കണ്ടതെല്ലാം തനിക്കെന്നേ കിളിപ്പെണ്ണും കരുതിയിരുന്നോ..
ഒന്നും തനിക്കുള്ളതല്ലെന്നുള്ളം പൊള്ളിയിരുന്നവൾ കേട്ടൂ... (കൂടു വയ്ക്കാൻ... )

നുള്ളിയുണർ‌ത്തുന്ന മഞ്ഞിൻ വെള്ളിപ്പാളി തുറന്നൊന്നു നോക്കീ
ആരിവൻ വന്മരക്കൊമ്പിൽ ഈറൻനൂലിഴ നൂറ്റിരിക്കുന്നൂ..
തൊട്ടുവന്നൊട്ടിയിരുന്നാൽ കണ്ണിൽ കാതരമാം കഥ കണ്ടൂ..
തമ്മിൽ പടർന്നേറെ മോഹം പ്രേമം ഇന്ദ്രനീലം തിളങ്ങുന്നോ...

ഊ... ഊ... ഊ...

കേട്ടു തുടങ്ങിയെപ്പോഴോ തുടുജീവന്റെ സ്വർണ്ണക്കിലുക്കം
കെട്ടിയുയർത്തി വാനോളം മുട്ടെ സ്വപ്നസൗധത്തിൻ കിരീടം
പിന്നൊരു നാളിൽ വിദൂരം പുക പൊന്തിപ്പരന്ന സംഭീതി
ചുട്ടെരിക്കാൻ വന്നതാണോ കടൽ കാട്ടുതീയായതുമാണോ..
ഇല്ല ഭയന്നൊളിച്ചില്ല.. നമ്മൾ അഗ്നിച്ചിറകുള്ള കിളികൾ
ചാവേർ കഴിഞ്ഞു മടങ്ങാം.. കനൽചാരം കുടഞ്ഞുപറക്കാം
മാടിവിളിക്കുന്നതുണ്ട്.. താഴെ പച്ചയുടുത്ത പാടങ്ങൾ..
ഓർത്തുപോകുന്നതു കാണ്‍കേ.. നാം ഓമനിക്കാറുള്ള സ്വർഗ്ഗം...
ഭൂമിയിലെങ്ങാനുമുണ്ടോ തുള്ളിക്കണ്ണുനീർ വീഴാത്ത മണ്ണു്....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകൽ പാതിചാരി
ആലാപനം : ബിന്നി കൃഷ്ണകുമാര്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
ഭൂമിയില്‍ എങ്ങാനുമുണ്ടോ
ആലാപനം : ശക്തിശ്രീ ഗോപാലന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
യാത്ര മനോരധമേറും
ആലാപനം : ശക്തിശ്രീ ഗോപാലന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍