കണ്ണില്‍ നിന്റെ ...
ചിത്രം | മണ്‍സൂണ്‍ (2015) |
ചലച്ചിത്ര സംവിധാനം | സുരേഷ് ഗോപാല്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രാജീവ് ഓ എന്‍ വി |
ആലാപനം | അപര്‍ണ്ണ രാജീവ്, വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Kannil ninte kannil kaanmoo njaan en mukham nenchil ente nenchil chempaneer poovu nee madhupaathramenthi varu snehamunthirikal njaan nalkaam maniveenayenthi varu premageethikal njaan meettaam kurumozhi malar choodum churulmudi thazhukaam njaan pulroli thazhukum pulakitha latha njaan kannil ninte kannil Kalikkoottukaari neeyen karalkkoottil vannu paadum vasanthathin doothikeyen pranayini nee madhuraanubhoothi pookkum oru devadaaruvo nee madirolsavangalaadum malarthanalo thaane ... mukhapadamazhiyunnu thuduthudeyoru kaanthi vidarunnu aaro ...nakhamunayadayaalam priyayude thiru meyyil aniyippoo kannil ninte kannil Oru kaavyapusthakam pol madhumatha kokilathin pranayaardra koojanam pol manaswini nee vanajyolsna poothu nilkkum munivaadamaarnnu randu harinangal pole kelee tharalithar naam aare... inayude manimaaril oru malarithal pole thala chaaychu doore...kulirani thanu raavin shishiritha jaladhaaraamridu raagam Kannil ninte kannil kaanmoo njaan en mukham nenchil ente nenchil chempaneer poovu nee Aa..aa..o... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കണ്ണില്‍ നിന്റെ കണ്ണില്‍ കാണ്മു ഞാനെന്‍ മുഖം നെഞ്ചില്‍ എന്റെ നെഞ്ചില്‍ ചെമ്പനീര്‍പ്പൂവു നീ മധുപാത്രമേന്തി വരൂ സ്നേഹ മുന്തിരികള്‍ ഞാന്‍ നല്‍കാം മണിവീണയേന്തി വരൂ പ്രേമഗീതികള്‍ ഞാന്‍ മീട്ടാം കുറുമൊഴി മലര്‍ ചൂടും ചുരുള്‍ മുടി തഴുകാം ഞാന്‍ പുലരൊളി തഴുകും പുളകിതലത ഞാന്‍... കണ്ണില്‍ നിന്റെ കണ്ണില്‍ കളിക്കൂട്ടുകാരി നീയെന്‍ കരള്‍ക്കൂട്ടില്‍ വന്നു പാടൂ വസന്തത്തിന്‍ ദൂതികേ എന്‍ പ്രണയിനി നീ മധുരാനുഭൂതി പൂക്കും ഒരു ദേവദാരുവോ നീ മദിരോത്സവങ്ങളാടും മരത്തണലോ താനേ... മുഖപടമഴിയുന്നു തുടു തുടെ ഒരു കാന്തി വിടരുന്നു ആരോ... നഖമുനയടയാളം പ്രിയയുടെ തിരുമെയ്യില്‍ അണിയിപ്പൂ കണ്ണില്‍ നിന്റെ കണ്ണിൽ ഒരു കാവ്യപുസ്തകം പോല്‍ മധുമത്ത കോകിലത്തിന്‍ പ്രണയാര്‍ദ്രകൂജനം പോല്‍ മനസ്വിനി നീ വനജ്യോത്സന പൂത്തുനില്‍ക്കും മുനിവാടമാര്‍ന്ന രണ്ട് ഹരിണങ്ങള്‍ പോലെ കേളീ തരളിതര്‍ നാം ആരെ... ഇണയുടെ മണിമാറില്‍ ഒരു മലരിതള്‍ പോലെ തല ചായ്ച്ചു ദൂരെ.... കുളിരടി തനുരാവിന്‍ ശിശിരിത ജലധാരാ മൃദുരാഗം കണ്ണില്‍ നിന്റെ കണ്ണില്‍ കാണ്മു ഞാനെന്‍ മുഖം നെഞ്ചില്‍ എന്റെ നെഞ്ചില്‍ ചെമ്പനീര്‍പ്പൂവു നീ ആ ..ആ....ഓ ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അന്നം ചിന്നം പെയ്തു
- ആലാപനം : അപര്‍ണ്ണ രാജീവ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- തരുമോ തരുമോ
- ആലാപനം : അപര്‍ണ്ണ രാജീവ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി
- നേരം പോയേ
- ആലാപനം : അന്‍വര്‍ സാദത്ത്, ജി ശ്രീറാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രാജീവ് ഓ എന്‍ വി