View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Then Nila ...

MovieNee-Na (2015)
Movie DirectorLal Jose
LyricsR Venugopal
MusicNikhil K Menon
SingersSachin Warrier

Lyrics

Lyrics submitted by: Sandhya Prakash

Then nilaa poovinnullam kavarum ilam kaatte
ee vazhi poroo kaatte veruthe alayaathe
aarum kaanaa thanuviralaal kanavode
neerum nenchil thazhukaamo alivode

Ee raavil koottaayi njaanillayo
njaan paadum thaaraattu paattillayo
chiri thookum en jeevane
kinaa paadamonnaay pookkillayo
ninakkaay poometha neerthillayo
mizhi moodu nee aaromale

Then nilaa poovinnullam kavarum ilam kaatte
ee vazhi poroo kaatte veruthe alayaathe
aarum kaanaa thanuviralaal kanavode
neerum nenchil thazhukaamo alivode

Pakalinte thoovella viri neekki
azhakolum poombulli chirakode
uyaroo nee ennomale
oli minni neelunna puzha pole
oru nalla paattinte sruthi pole
ozhuku nee priya thozhee

Then nilaa poovinnullam kavarum ilam kaatte
ee vazhi poroo kaatte veruthe alayaathe
aarum kaanaa thanuviralaal kanavode
neerum nenchil thazhukaamo alivode
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ
ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ
ആരും കാണാ തണുവിരലാൽ കനവോടെ
നീറും നെഞ്ചിൽ തഴുകാമോ അലിവോടെ

ഈ രാവിൽ കൂട്ടായി ഞാനില്ലയോ
ഞാൻ പാടും താരാട്ടു പാട്ടില്ലയോ
ചിരി തൂകും എൻ ജീവനേ
കിനാ പാടമൊന്നായ് പൂക്കില്ലയോ
നിനക്കായ് പൂമെത്ത നീർത്തില്ലയോ
മിഴി മൂടുനീ ആരോമലേ

തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ
ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ
ആരും കാണാ തണുവിരലാൽ കനവോടെ
നീറും നെഞ്ചിൽ തഴുകാമോ അലിവോടെ

പകലിന്റെ തൂവെള്ള വിരി നീക്കി
അഴകോലും പൂമ്പുള്ളി ചിറകോടേ
ഉയരൂ നീ എന്നോമലേ
ഒളി മിന്നി നീളുന്ന പുഴ പോലേ
ഒരു നല്ല പാട്ടിന്റെ ശ്രുതി പോലേ
ഒഴുകു നീ പ്രിയ തോഴീ

തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ
ഈ വഴി പോരൂ കാറ്റേ വെറുതേ അലയാതെ
ആരും കാണാ തണുവിരലാൽ കനവോടെ
നീറും നെഞ്ചിൽ തഴുകാമോ അലിവോടെ


Other Songs in this movie

I Remember You
Singer : Nikhil K Menon   |   Lyrics : R Venugopal   |   Music : Nikhil K Menon
Where Gravity Fails
Singer : Nikhil K Menon   |   Lyrics : Nikhil K Menon   |   Music : Nikhil K Menon
I Remember You
Singer : Shakthisree Gopalan   |   Lyrics : R Venugopal   |   Music : Nikhil K Menon