View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദുനിയാവിന്‍ മൈതാനത്ത് ...

ചിത്രംKL10 പത്ത് (2015)
ചലച്ചിത്ര സംവിധാനംമുഹ്‌സിൻ പരാരി
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍

വരികള്‍

Lyrics submitted by: Sandhya Prakash

Mam...duniyaavil maithaanathu
kalippanthumittukoduthu melaappil kuthiyirunnu
kali kandu rasikkumoraalu
kalikkaanirangunnunde ida nenchil theeyaanu
kalikandirikkunnundu chundathu chiriyaanu

Thannathaan kandu pidichoru bhoothakkannaadi kandu
cheruthine valuthaay kaanum maanavaru
than kayyil kittiya panthu bhoomi golamenna pole
valuthennu niroopichangane thala peruthu
neerppolapolayanee vaazhvenna hadeekkathu
kaanaathe poyathaanu manujanu museebath

Kalatheennu keraan vayyaa kalichu tholkkaanum vayyaa
vazhangaathe panthurulunnu pala vazhikku
punchirichu chendu nalkum vijayathin pakkam vachu
pizhakkunnu kanakkukal pala vazhikku
pukkaaru pidikkunneram kaanaathoru kai nammal
neettunnu novu maattum madhurikkum swargathil

Mam...duniyaavil maithaanathu
kalippanthumittukoduthu melaappil kuthiyirunnu
kali kandu rasikkumoraalu
kalikkaanirangunnunde ida nenchil theeyaanu
kalikandirikkunnundu chundathu chiriyaanu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മം ...ദുനിയാവിൻ മൈതാനത്ത്
കളിപ്പന്തുമിട്ടുകൊടുത്ത് മേലാപ്പിൽ കുത്തിയിരുന്ന്
കളി കണ്ടു രസിക്കുമൊരാള്
കളിക്കാനിറങ്ങുന്നുണ്ടേ ഇട നെഞ്ചിൽ തീയാണ്
കളികണ്ടിരിക്കുന്നുണ്ട് ചുണ്ടത്ത് ചിരിയാണ്

തന്നത്താൻ കണ്ടു പിടിച്ചൊരു ഭൂതക്കണ്ണാടി കണ്ട്
ചെറുതിനേ വലുതായ് കാണും മാനവര്
തൻ കയ്യിൽ കിട്ടിയ പന്ത് ഭൂമി ഗോളമെന്ന പോലേ
വലുതെന്ന് നിരൂപിച്ചങ്ങനേ തല പെരുത്ത്
നീർപ്പോളപോലയാണീ വാഴ്‌വെന്ന ഹദീക്കത്ത്
കാണാതേ പോയതാണ് മനുജന്‌ മുസീബത്ത്

കളത്തീന്ന് കേറാൻ വയ്യാ കളിച്ചു തോൽക്കാനും വയ്യാ
വഴങ്ങാതെ പന്തുരുളുന്നു പല വഴിക്ക്
പുഞ്ചിരിച്ചു ചെണ്ടു നൽകും വിജയത്തിൻ പക്കം വച്ച്
പിഴക്കുന്നു കണക്കുകൾ പല വഴിക്ക്
പുക്കാറു പിടിക്കുന്നേരം കാണാത്തൊരു കൈ നമ്മൾ
നീട്ടുന്നു നോവ് മാറ്റും മധുരിക്കും സർഗ്ഗത്തിൽ

മം ...ദുനിയാവിൻ മൈതാനത്ത്
കളിപ്പന്തുമിട്ടുകൊടുത്ത് മേലാപ്പിൽ കുത്തിയിരുന്ന്
കളി കണ്ടു രസിക്കുമൊരാള്
കളിക്കാനിറങ്ങുന്നുണ്ടേ ഇട നെഞ്ചിൽ തീയാണ്
കളികണ്ടിരിക്കുന്നുണ്ട് ചുണ്ടത്ത് ചിരിയാണ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്താണു ഖല്‍ബേ
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, നജിം അര്‍ഷാദ്‌, സൗമ്യ രാമകൃഷ്ണന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
ഹലാക്കിന്റെ അവലുകഞ്ഞി
ആലാപനം : ബെന്നി ദയാല്‍   |   രചന : റഫീക് ഉംബച്ചി   |   സംഗീതം : ബിജിബാല്‍