View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്താണു ഖല്‍ബേ ...

ചിത്രംKL10 പത്ത് (2015)
ചലച്ചിത്ര സംവിധാനംമുഹ്‌സിൻ പരാരി
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംപാലക്കാട് കെ എല്‍ ശ്രീറാം, നജിം അര്‍ഷാദ്‌, സൗമ്യ രാമകൃഷ്ണന്‍

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എന്താണ് ഖൽബേ എന്താണ് ഖൽബേ
നാടാകേ കേൾക്കും നാദമോടേ ദഫ് പോൽ
നീ മിടിക്കുന്നതെന്താണ്
അതിശയ സ്വരമൊരു ഖൽബിനേകുമതിലരഞൊടി
മതി മൊഹബത്തിന്
മൊഹബത്ത് ഖൽബിലു വന്നു ചേർന്നതിനു
വേറൊരു വെളിവിനി എന്തിന്

ചിറകുകളണിയുണതെന്തേ എൻ കണ്ണേ
കൊതിയോടെ പാറുന്നതെന്താണ്
സരിഗമ മൂളണ വണ്ടായ് കരി വണ്ടായ്
മുഖമേതോ തിരയുന്നതെന്താണ്
നിന്നേ കാണുംന്നേരം കനവും കണ്ടില്ലെങ്കിൽ
നനവും പറയൂ ഇതെന്ത് ഹാല്
ഇരു ചെറു ചിറകുകൾ കണ്ണിലേകുമതിലരഞൊടി
മതി മൊഹബത്തിന്
മൊഹബത്ത് ഖൽബിലു വന്നു ചേർന്നതിനു
വേറൊരു വെളിവിനി എന്തിന്

എന്താണ് ഖൽബേ എന്താണ് ഖൽബ്
ഇഷ്‌ക് ഇഷ്‌ക് ദം മസ്ത് മസ്ത്
ഇഷ്‌ക് ഇഷ്‌ക് ദം മസ്ത് മസ്ത്
ഇഷ്‌ക് ഇഷ്‌ക് ദം മസ്ത് മസ്ത്
ഇഷ്‌ക് ഇഷ്‌ക് ദം മസ്ത് മസ്ത്
ഇഷ്‌ക്കിലൂടെ നീ നിസ്തയുയർത്ത്
ഇഷ്‌ക്കിലൂടെ നീ റഹ്‌മസ്ത് പകർത്ത്
ഇഷ്‌ക്കിലൂടെ നീ കാലമെടുത്ത്
ചെന്ന് ചേർന്നിടും നിലാവിതിലേ
ഇഷ്‌ക്കിന്റെ കടലും തേടീ
ഇറങ്ങുന്ന യാത്രക്കാരാ
വഴിക്കു നിൻ കണ്ണിൽ പെട്ടോ
മൊഹബത്തിൻ ഇളനീർ പൊയ്ക
ഇഷ്‌ക്കിലൂടെ നീ നിസ്തയുയർത്ത്
ഇഷ്‌ക്കിലൂടെ നീ റഹ്‌മസ്ത് പകർത്ത്
ജലം ഏതും ഉള്ളിൽ ദാഹം ശമിപ്പിക്കുമെന്നാൽ തന്നേ
അറിഞ്ഞില്ല വേറെന്നാകിൽ നിന്റെ തട്ടം തന്നേ
ഇഷ്‌ക്കിലൂടെ നീ കാലമെടുത്ത്
ചെന്നു പോയ ഉടയോന്റെടുത്ത്
മലർ പൊയ്ക വറ്റിപ്പോകാം
സമുദ്രങ്ങൾ വറ്റില്ലല്ലോ
മറക്കേണ്ട യാത്രാ ലക്‌ഷ്യം
എത്തേണ്ടതെവിടെ തന്നേ
ഇഷ്‌ക്കിലൂടെ നീ നിസ്തയുയർത്ത്
ഇഷ്‌ക്കിലൂടെ നീ റഹ്‌മസ്ത് പകർത്ത്
മൊഹബത്തിൽ നീരാടുമ്പോൾ മനം
തണുത്തേക്കാം പക്ഷേ വാഴ്വിന്റെ അർത്ഥം സർവ്വം
ഇരിക്കുന്ന ദിക്കിൽ തന്നേ
ഇഷ്‌ക്കിലൂടെ നീ നിസ്തയുയർത്ത്
ഇഷ്‌ക്കിലൂടെ നീ റഹ്‌മസ്ത് പകർത്ത്
അള്ളാ ........അല്ലാഹു ................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദുനിയാവിന്‍ മൈതാനത്ത്
ആലാപനം : ബിജിബാല്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
ഹലാക്കിന്റെ അവലുകഞ്ഞി
ആലാപനം : ബെന്നി ദയാല്‍   |   രചന : റഫീക് ഉംബച്ചി   |   സംഗീതം : ബിജിബാല്‍