വെയിലാറും ...
ചിത്രം | ലവ് 24x7 (2015) |
ചലച്ചിത്ര സംവിധാനം | ശ്രീബാലാ കെ മേനോന്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ബിജിബാല്‍ |
ആലാപനം | മിന്മിനി |
വരികള്‍
Lyrics submitted by: Indu Ramesh Veyilaarum ormma than vayalvarampil ente padamudra kanduvo panineerkkaatte.. mazha vannu viral thotta naalile pol athil puthupookkal virinjuvo pularikkaatte... Oru kochu chempakamalarin sugandhathil maranjoren koumaaram thirichu vannu.. marathakakkunninte cheruvile pulpparappil udanjoren valappottu thiranju ninnu.. athil kilukile swapnangal uthirnnu ninnu... Oru neelanilaavinte kulirolum poykayil irangumpol udal veendum tharichunarnnu.. rithudevi orikkal vannuduppicha pudava than njorikalilanuraagakkasavu minni.. etho dalangalaay gathakaalam pozhinjupoyi... Veyilaarum ormma than vayalvarampil ente padamudra kanduvo panineerkkaatte.. mazha vannu viral thotta naalile pol athil puthupookkal virinjuvo pularikkaatte... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വെയിലാറും ഓര്‍മ്മ തന്‍ വയല്‍വരമ്പില്‍ എന്റെ പദമുദ്ര കണ്ടുവോ പനിനീര്‍ക്കാറ്റേ.. മഴ വന്നു വിരല്‍ തൊട്ട നാളിലേപ്പോല്‍ അതില്‍ പുതുപൂക്കള്‍ വിരിഞ്ഞുവോ പുലരിക്കാറ്റേ... ഒരു കൊച്ചു ചെമ്പകമലരിന്‍ സുഗന്ധത്തില്‍ മറഞ്ഞൊരെന്‍ കൗമാരം തിരിച്ചുവന്നു.. മരതകക്കുന്നിന്റെ ചെരുവിലെ പുല്‍പ്പരപ്പില്‍ ഉടഞ്ഞൊരെന്‍ വളപ്പൊട്ടു തിരഞ്ഞുനിന്നു.. അതില്‍ കിലുകിലെ സ്വപ്നങ്ങള്‍ ഉതിര്‍ന്നുനിന്നു... ഒരു നീലനിലാവിന്റെ കുളിരോലും പൊയ്കയില്‍ ഇറങ്ങുമ്പോള്‍ ഉടല്‍ വീണ്ടും തരിച്ചുണര്‍ന്നു.. ഋതുദേവി ഒരിക്കല്‍ വന്നുടുപ്പിച്ച പുടവ തന്‍ ഞൊറികളിലനുരാഗക്കസവു മിന്നി.. ഏതോ ദലങ്ങളായ് ഗതകാലം പൊഴിഞ്ഞുപോയി... വെയിലാറും ഓര്‍മ്മ തന്‍ വയല്‍വരമ്പില്‍ എന്റെ പദമുദ്ര കണ്ടുവോ പനിനീര്‍ക്കാറ്റേ... മഴ വന്നു വിരല്‍ തൊട്ട നാളിലേപ്പോല്‍.. അതില്‍ പുതുപൂക്കള്‍ വിരിഞ്ഞുവോ പുലരിക്കാറ്റേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വേനല്‍ ഒഴിയുന്നു
- ആലാപനം : ഗണേഷ് സുന്ദരം, സിതാര കൃഷ്ണകുമാര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍