Aaro Manjuthulliyaay ...
Movie | Kerala.com (2013) |
Movie Director | SS Kumaran |
Lyrics | Shahul Hameed Guruvayoor |
Music | SS Kumaran |
Singers | Harish Raghavendra |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aaro manjuthulliyaay en kanavin chillayil peyyave aaro innu nenchilaay en shwaasamaay alinju cherave pranayam mazhayaay peythaal parinayachaarthonnu chollaam thaamarayithalil ezhuthano njaan thaarakakkoottonnu thedano njaan meghamaay vannu parayano njaan maarivillin koottonnu thedano aaro manjuthulliyaay en kanavin chillayil peyyave Thottaavaadippennival - njaan thottaal mizhikal vaadumo kadhakal kettaal mayangumo kaikal thottaal pinangumo naru nilaavaay orungumo nee cherukinaavaay porumo aardramaam nin mizhikalezhuthiya kavitha njaanennariyave ishtam mizhikal parayave adharam pranayamaay mozhiyumo en hridayamidippukalariyumo akale cherukili koottilaay rithu thooval pozhichathum ariyumo konnappoovin ithalukal manjil muthu pozhiyum chiriyithal aaro manjuthulliyaay en kanavin chillayil peyyave Nirangalezhuthiya pulariyil - innu thottu thodaathe shalabhavum naattu vazhiyile pookkalum - cheru thoni thuzhayum thinkalum thennalil thirayilakumo - nee koythupaattonnu paadumo aadyaanuraaga jaalakavirikal kaattu mooli thurakkave ishtamaay viri maattave adharam pranayamaay mozhiyumo -en hridayamidippukalariyumo muthuchippikal koodorukkumathil kunjukannin kouthukam thanalu peyyum ilakalil - mazha- thulli poloru pennival aaro manjuthulliyaay en kanavin chillayil peyyave ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആരോ മഞ്ഞുതുള്ളിയായ് എൻ കനവിൻ ചില്ലയിൽ പെയ്യവേ ആരോ ഇന്ന് നെഞ്ചിലായ് എൻ ശ്വാസമായ് അലിഞ്ഞു ചേരവേ പ്രണയം മഴയായ് പെയ്താൽ പരിണയച്ചാർത്തൊന്നു ചൊല്ലാം താമരയിതളിൽ എഴുതണോ ഞാൻ താരകക്കൂട്ടൊന്നു തേടണോ ഞാൻ മേഘമായ് വന്നു പറയാനോ ഞാൻ മാരിവില്ലിന് കൂട്ടൊന്നു തേടണോ ആരോ മഞ്ഞുതുള്ളിയായ് എൻ കനവിൻ ചില്ലയിൽ പെയ്യവേ തൊട്ടാവാടിപ്പെണ്ണിവൾ - ഞാൻ തൊട്ടാൽ മിഴികൾ വാടുമോ കഥകൾ കേട്ടാൽ മയങ്ങുമോ കൈകൾ തൊട്ടാൽ പിണങ്ങുമോ നറു നിലാവായ് ഒരുങ്ങുമോ നീ ചെറുകിനാവായ് പോരുമോ ആർദ്രമാം നിൻ മിഴികളെഴുതിയ കവിത ഞാനെന്നറിയവേ ഇഷ്ടം മിഴികൾ പറയവേ അധരം പ്രണയമായ് മൊഴിയുമോ എൻ ഹൃദയമിടിപ്പുകളറിയുമോ അകലെ ചെറുകിളി കൂട്ടിലായ് ഋതു തൂവൽ പൊഴിച്ചതും അറിയുമോ കൊന്നപ്പൂവിന് ഇതളുകൾ മഞ്ഞിൽ മുത്ത് പൊഴിയും ചിരിയിതൾ ആരോ മഞ്ഞുതുള്ളിയായ് എൻ കനവിൻ ചില്ലയിൽ പെയ്യവേ നിറങ്ങളെഴുതിയ പുലരിയിൽ - ഇന്ന് തൊട്ടു തൊടാതെ ശലഭവും നാട്ടു വഴിയിലെ പൂക്കളും - ചെറു തോണി തുഴയും തിങ്കളും തെന്നലിൽ തിരയിളകുമോ - നീ കൊയ്ത്തുപാട്ടൊന്ന് പാടുമോ ആദ്യാനുരാഗ ജാലകവിരികൾ കാറ്റ് മൂളി തുറക്കവേ ഇഷ്ടമായി വിരി മാറ്റവെ അധരം പ്രണയമായ് മൊഴിയുമോ -എൻ ഹൃദയമിടിപ്പുകളറിയുമോ മുത്തുച്ചിപ്പികൾ കൂടൊരുക്കുമതിൽ കുഞ്ഞുകണ്ണിൻ കൗതുകം തണല്‍ പെയ്യും ഇലകളിൽ - മഴ - ത്തുള്ളി പോലൊരു പെണ്ണിവൾ ആരോ മഞ്ഞുതുള്ളിയായ് എൻ കനവിൻ ചില്ലയിൽ പെയ്യവേ ... |
Other Songs in this movie
- Kerala Poloru
- Singer : SS Kumaran | Lyrics : Shahul Hameed Guruvayoor | Music : SS Kumaran