View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ മഞ്ഞുതുള്ളിയായ് ...

ചിത്രംകേരള ഡോട്ട് കോം (2013)
ചലച്ചിത്ര സംവിധാനംഎസ് എസ് കുമാരന്‍
ഗാനരചനഷാഹുൽ ഹമീദ് ഗുരുവായൂർ
സംഗീതംഎസ് എസ് കുമാരന്‍
ആലാപനംഹരീഷ് രാഘവേന്ദ്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aaro manjuthulliyaay
en kanavin chillayil peyyave
aaro innu nenchilaay
en shwaasamaay alinju cherave
pranayam mazhayaay peythaal
parinayachaarthonnu chollaam
thaamarayithalil ezhuthano njaan
thaarakakkoottonnu thedano njaan
meghamaay vannu parayano njaan
maarivillin koottonnu thedano
aaro manjuthulliyaay
en kanavin chillayil peyyave

Thottaavaadippennival - njaan
thottaal mizhikal vaadumo
kadhakal kettaal mayangumo
kaikal thottaal pinangumo
naru nilaavaay orungumo nee
cherukinaavaay porumo
aardramaam nin mizhikalezhuthiya
kavitha njaanennariyave
ishtam mizhikal parayave
adharam pranayamaay mozhiyumo
en hridayamidippukalariyumo
akale cherukili koottilaay rithu
thooval pozhichathum ariyumo
konnappoovin ithalukal manjil
muthu pozhiyum chiriyithal
aaro manjuthulliyaay
en kanavin chillayil peyyave

Nirangalezhuthiya pulariyil - innu
thottu thodaathe shalabhavum
naattu vazhiyile pookkalum - cheru
thoni thuzhayum thinkalum
thennalil thirayilakumo - nee
koythupaattonnu paadumo
aadyaanuraaga jaalakavirikal
kaattu mooli thurakkave
ishtamaay viri maattave
adharam pranayamaay mozhiyumo -en
hridayamidippukalariyumo
muthuchippikal koodorukkumathil
kunjukannin kouthukam
thanalu peyyum ilakalil - mazha-
thulli poloru pennival
aaro manjuthulliyaay
en kanavin chillayil peyyave ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആരോ മഞ്ഞുതുള്ളിയായ്
എൻ കനവിൻ ചില്ലയിൽ പെയ്യവേ
ആരോ ഇന്ന് നെഞ്ചിലായ്
എൻ ശ്വാസമായ് അലിഞ്ഞു ചേരവേ
പ്രണയം മഴയായ് പെയ്താൽ
പരിണയച്ചാർത്തൊന്നു ചൊല്ലാം
താമരയിതളിൽ എഴുതണോ ഞാൻ
താരകക്കൂട്ടൊന്നു തേടണോ ഞാൻ
മേഘമായ് വന്നു പറയാനോ ഞാൻ
മാരിവില്ലിന് കൂട്ടൊന്നു തേടണോ
ആരോ മഞ്ഞുതുള്ളിയായ്
എൻ കനവിൻ ചില്ലയിൽ പെയ്യവേ

തൊട്ടാവാടിപ്പെണ്ണിവൾ - ഞാൻ
തൊട്ടാൽ മിഴികൾ വാടുമോ
കഥകൾ കേട്ടാൽ മയങ്ങുമോ
കൈകൾ തൊട്ടാൽ പിണങ്ങുമോ
നറു നിലാവായ് ഒരുങ്ങുമോ നീ
ചെറുകിനാവായ് പോരുമോ
ആർദ്രമാം നിൻ മിഴികളെഴുതിയ
കവിത ഞാനെന്നറിയവേ
ഇഷ്ടം മിഴികൾ പറയവേ
അധരം പ്രണയമായ് മൊഴിയുമോ
എൻ ഹൃദയമിടിപ്പുകളറിയുമോ
അകലെ ചെറുകിളി കൂട്ടിലായ് ഋതു
തൂവൽ പൊഴിച്ചതും അറിയുമോ
കൊന്നപ്പൂവിന് ഇതളുകൾ മഞ്ഞിൽ
മുത്ത് പൊഴിയും ചിരിയിതൾ
ആരോ മഞ്ഞുതുള്ളിയായ്
എൻ കനവിൻ ചില്ലയിൽ പെയ്യവേ

നിറങ്ങളെഴുതിയ പുലരിയിൽ - ഇന്ന്
തൊട്ടു തൊടാതെ ശലഭവും
നാട്ടു വഴിയിലെ പൂക്കളും - ചെറു
തോണി തുഴയും തിങ്കളും
തെന്നലിൽ തിരയിളകുമോ - നീ
കൊയ്ത്തുപാട്ടൊന്ന് പാടുമോ
ആദ്യാനുരാഗ ജാലകവിരികൾ
കാറ്റ് മൂളി തുറക്കവേ
ഇഷ്ടമായി വിരി മാറ്റവെ
അധരം പ്രണയമായ് മൊഴിയുമോ -എൻ
ഹൃദയമിടിപ്പുകളറിയുമോ
മുത്തുച്ചിപ്പികൾ കൂടൊരുക്കുമതിൽ
കുഞ്ഞുകണ്ണിൻ കൗതുകം
തണല് പെയ്യും ഇലകളിൽ - മഴ -
ത്തുള്ളി പോലൊരു പെണ്ണിവൾ
ആരോ മഞ്ഞുതുള്ളിയായ്
എൻ കനവിൻ ചില്ലയിൽ പെയ്യവേ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേരള പോലൊരു
ആലാപനം : എസ് എസ് കുമാരന്‍   |   രചന : ഷാഹുൽ ഹമീദ് ഗുരുവായൂർ   |   സംഗീതം : എസ് എസ് കുമാരന്‍