View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ കനിമഴയായ് ...

ചിത്രംജസ്റ്റ് മാരീഡ് (2015)
ചലച്ചിത്ര സംവിധാനംസാജന്‍ ജോണി
ഗാനരചനഷിജി
സംഗീതം4 മ്യൂസിക്സ്
ആലാപനംനജിം അര്‍ഷാദ്‌, ശില്പ

വരികള്‍

Lyrics submitted by: Sandhya Prakash

Melle kanimazhayaay innnee malar vaniyil
eeran mazha mukilin kaathil mozhiyukayaay
etho kinaavinte theeram manju thooval thalodunna neram
neelavaanam nizhal veeshumethetho theerangal moolunnuvo
pon veyil naalamaay neerumen nenchil
ororo mohangal thedunnuvo ph.....
melle kanimazhayaay innee malar vaniyil

Ponnaambal pooveyen nin mizhi mukilil
njaanennum mazhavillinnazhakaay nirayaam
chenthaamarayithal polen chundukalathiloorum
then munthiri madhuram pakaraam njaanum
pulariyilaveyilaay ninne thazhukaam
puzhayude kuliril veenozhukaam
arikil chempaka malaraay njaan viriyaam
viralil thannu dinamaniyaam
ponnilam kaattu polen kinaavil neeyaalolam
enne thalodunnuvo
pon kathir choodumetho vayal poovin chelode
nee vannu pukunnuvo oh.....
melle kanimazhayaay innee malar vaniyil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മെല്ലേ കണിമഴയായ് ഇന്നീ മലർ വനിയിൽ
ഈറൻ മഴ മുകിലിൻ കാതിൽ മൊഴിയുകയായ്
ഏതോ കിനാവിന്റെ തീരം മഞ്ഞു തൂവൽ തലോടുന്ന നേരം
നീലവാനം നിഴൽ വീശുമേതേതോ തീരങ്ങൾ മൂളുന്നുവോ
പൊൻ വെയിൽ നാളമായ് നീറുമെൻ നെഞ്ചിൽ
ഓരോരോ മോഹങ്ങൾ തേടുന്നുവോ ഓ........
മെല്ലേ കണിമഴയായ് ഇന്നീ മലർ വനിയിൽ

പൊന്നാമ്പൽ പൂവേയെൻ നിൻ മിഴി മുകിലിൽ
ഞാനെന്നും മഴവില്ലിന്നഴകായ് നിറയാം
ചെന്താമരയിതൾ പോലെൻ ചുണ്ടുകളതിലൂറും
തേൻ മുന്തിരി മധുരം പകരാം ഞാനും
പുലരിയിലിളവെയിലായ് നിന്നേ തഴുകാം
പുഴയുടെ കുളിരിൽ വീണൊഴുകാം
അരികിൽ ചെമ്പക മലരായ് ഞാൻ വിരിയാം
വിരലിൽ തന്നു ദിനമണിയാം
പൊന്നിളം കാറ്റു പോലെൻ കിനാവിൽ നീയാലോലം
എന്നേ തലോടുന്നുവോ
പൊൻ കതിർ ചൂടുമേതോ വയൽ പൂവിൻ ചേലോടെ
നീ വന്നു പുൽകുന്നുവോ ഓ.......
മെല്ലേ കണിമഴയായ് ഇന്നീ മലർ വനിയിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനം നോക്കി
ആലാപനം : ജസ്റ്റിന്‍ ജയിംസ്   |   രചന : ബിബി മാത്യു, എൽദോസ് ഏലിയാസ്   |   സംഗീതം : 4 മ്യൂസിക്സ്
പൂനിലാ പുഴയില്‍
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ഷിജി   |   സംഗീതം : 4 മ്യൂസിക്സ്
കാലം കഥ പറയണനേരം
ആലാപനം : മോളി കണ്ണമാലി   |   രചന : 4 മ്യൂസിക്സ്   |   സംഗീതം : 4 മ്യൂസിക്സ്