View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനകമൈലാഞ്ചി ...

ചിത്രംലോഹം (2015)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംശഹബാസ് അമന്‍, മൈഥിലി ബാലചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

Kanaka mailaanchi niraye thechente viralu choppichu njaan
arikil nee vannu kavarumennente karalilaashichu njaan..
kilimarachottiliruvar naam pandu thalirilam peeliyaal
arumayaay theerthorariya manveedu karuthi njaanethra naal..
thelinilaavinte chirakil vannente pirakil nilkkunnathaay
kutharuvaanottum ida tharaathente mizhikal pothunnathaay..
kanavilaashichu njaan...

Ekayaay.. paathayil.. nee varum neramenthe mangee
thooveyil dooreyaay thaaranikkunnin mele maanjoo
koottu koodi othupalleelaarthu poyoromalkkaalam poyee...

Kanaka mailaanchi niraye thechente viralu choppichu njaan
arikil nee vannu kavarumennente karalilaashichu njaan...

Jeevane.. ninteyaa.. chelezhum vaakkum nokkum
ormmayil.. nenchile.. praavukal veendumenthe thedee
kaathu kaathu kaattilanjimaala thanniloro poovum vaadee..

Kilimarachottiliruvar naam pandu thalirilam peeliyaal
arumayaay theerthorariya manveedu karuthi njaanethra naal..
karuthi njaanethra naal...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

കനകമൈലാഞ്ചി നിറയെ തേച്ചെന്റെ വിരലു ചോപ്പിച്ചു ഞാൻ
അരികിൽ നീ വന്നു കവരുമെന്നെന്റെ കരളിലാശിച്ചു ഞാൻ..
കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു തളിരിളം പീലിയാൽ
അരുമയായ് തീർത്തൊരരിയ മൺവീട് കരുതി ഞാനെത്ര നാൾ..
തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ പിറകിൽ നിൽക്കുന്നതായ്
കുതറുവാനൊട്ടും ഇട തരാതെന്റെ മിഴികൾ പൊത്തുന്നതായ്..
കനവിലാശിച്ചു ഞാൻ...

ഏകയായ്.. പാതയിൽ.. നീ വരും നേരമെന്തേ മങ്ങീ
തൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ...

കനകമൈലാഞ്ചി നിറയെ തേച്ചെന്റെ വിരലു ചോപ്പിച്ചു ഞാൻ
അരികിൽ നീ വന്നു കവരുമെന്നെന്റെ കരളിലാശിച്ചു ഞാൻ...

ജീവനേ.. നിന്റെയാ.. ചേലെഴും വാക്കും നോക്കും
ഓർമ്മയിൽ.. നെഞ്ചിലെ.. പ്രാവുകൾ വീണ്ടുമെന്തേ തേടീ
കാത്തുകാത്തു കാട്ടിലഞ്ഞിമാല തന്നിലോരോ പൂവും വാടീ...

കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു തളിരിളം പീലിയാൽ
അരുമയായ് തീർത്തൊരരിയ മൺവീട് കരുതി ഞാനെത്ര നാൾ...
കരുതി ഞാനെത്ര നാൾ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എത്തിപ്പോയി വാനത്തിൽ
ആലാപനം : കെ സിയാദ്   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍