View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തേ മുത്തേ ...

ചിത്രംഉറുമ്പുകള്‍ ഉറങ്ങാറില്ല (2015)
ചലച്ചിത്ര സംവിധാനംജിജു അശോകന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഗോപി സുന്ദര്‍
ആലാപനംപി ജയചന്ദ്രൻ, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ഉം,,ഉംഹും.ഒ ഓ...ഒ ഓ.ഓഹൊഹോ,,ങുഹുഹൂ ങൂഹുഹും.
മുത്തേ മുത്തേ സ്വപ്നംപോലെ മിന്നും പൂമുത്തേ
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
താനേയെത്തും വേനൽ‌ക്കാറ്റിൻ ചിങ്കാരം പോലും
നീയോതും തേനായി കാതോരം ഞാൻ കേൾക്കുന്നു
പുതുമഴ തേടുന്നേതോ വേഴാമ്പൽ പോലെ
പനിമതി തേടുന്നേതോ നീലാമ്പൽ പോലെ
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
മുത്തേ മുത്തേ സ്വപ്നംപോലെ മിന്നും പൂമുത്തേ
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
...
ഓർമ്മകൾ ആലോലം ഓളങ്ങൾ നെയ്യുന്നു
അനുദിനം അലസമൊഴുകിയെങ്ങോ എന്നുള്ളം
രാവറിയാ മൗനം വന്നെന്നെ മൂടാതെ
മൊഴിയുടെ മഴ ചിതറിയ നീയാം വെണ്‍മേഘം
പുതുകണിയേകാനെത്തും വൈശാഖം പോലെ
കനിവൊടു കാലം നൽകും കൈനീട്ടം പോലെ
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
മുത്തേ മുത്തേ സ്വപ്നംപോലെ മിന്നും പൂമുത്തേ
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
.....
തൂമണിക്കണ്ണാടി കാണുമ്പോഴെന്നും നീ
മറുമുഖമെഴുതിയണയും ഓമൽച്ചേലായി
ഞാൻ ‌ഇമ ചിമ്മുമ്പോൾ ആരാരും കാണാതെ
കവിളിണ തഴുകിയകലും ഏതോ ദൂരം നീ
വരിയുടെ കൂടെ ചേരും സംഗീതം പോലെ
അഴകൊടു കാലിൽ ചേരും മഞ്ജീരം പോലെ
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
...
മുത്തേ മുത്തേ സ്വപ്നംപോലെ മിന്നും പൂമുത്തേ
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
താനേയെത്തും വേനൽക്കാറ്റിൻ ചിങ്കാരം പോലും
നീയോതും തേനായി കാതോരം ഞാൻ കേൾക്കുന്നു
പുതുമഴ തേടുന്നേതോ വേഴാമ്പൽ പോലെ
പനിമതി തേടുന്നേതോ നീലാമ്പൽ പോലെ
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
ങുഹുഹൂഹും.ങുഹുഹൂഹും ങുഹൂഹൂഹും.ഓഹോഹോ,,ങുഹൂഹും ,,ആഹാഹാ ങൂഹുഹും.


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കള്ളന്‍ കള്ളന്‍ കള്ളന്‍
ആലാപനം : മിഥുന്‍ ജയരാജ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഗോപി സുന്ദര്‍
ഉറുമ്പുകള്‍ ഉറങ്ങാറില്ല
ആലാപനം : ഗോപി സുന്ദര്‍   |   രചന : ജിജു അശോകന്‍   |   സംഗീതം : ഗോപി സുന്ദര്‍