View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Padiyirangunnu ...

MoviePathemaari (2015)
Movie DirectorSalim Ahamed
LyricsRafeeq Ahamed
MusicBijibal
SingersHariharan

Lyrics

Lyrics submitted by: Dr. Susie Pazhavarical

Padiyirangunnu veendum padiyirangunnu
mazhayothukkukal pinnidunnu
veyil varampukal pinnidunnu
neriyorormmakal pinnidunnu
padiyirangunnu...

Padivare vannethinokkiya
priyanilaavukale
kathakadachu vithumbi nilkkum
virahasandhyakale
ilakumanjana mizhiyiletho
kanavu paathi uthirnnu maayum
ponnushassukale
padiyirangunnu veendum padiyirangunnu...

Aralipookkum kaaviletho
kuruthi theerumbol
ivideyee marubhoovil ninnee
karalu pukayunnu
akaleyetho koora thorum
thirivilakkukal minnidaanaay
kadalu thaandunnu
padiyirangunnu veendum padiyirangunnu...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു
മഴയൊതുക്കുകൾ പിന്നിടുന്നു
വെയിൽ വരമ്പുകൾ പിന്നിടുന്നു
നേരിയൊരോർമ്മകൾ പിന്നീടുന്നു
പടിയിറങ്ങുന്നു...

പടിവരെ വന്നെത്തിനോക്കിയ
പ്രിയനിലാവുകളേ
കതകടച്ചു വിതുമ്പി നിൽക്കും
വിരഹ സന്ധ്യകളേ
ഇളകുമഞ്ജന മിഴിയിലേതോ
കനവു പാതി ഉതിർന്നു മായും
പൊന്നുഷസ്സൂകളേ
പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു...

അരളി പൂക്കും കാവിലേതോ
കുരുതി തീരുമ്പോൾ
ഇവിടെയീ മരുഭൂവിൽ നിന്നീ
കരളു പുകയുന്നു
അകലെയേതോ കൂര തോറും
തിരി വിളക്കുകൾ മിന്നിടാ‍നായ്
കടലു താണ്ടുന്നൂ
പടിയിറങ്ങുന്നു വീണ്ടും പടിയിറങ്ങുന്നു.....


Other Songs in this movie

Pathemaari
Singer : Shahabaz Aman   |   Lyrics : Rafeeq Ahamed   |   Music : Bijibal
Ithu Paaro Swargamo
Singer : Jyotsna Radhakrishnan   |   Lyrics : Rafeeq Ahamed   |   Music : Bijibal