View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൊഞ്ചത്തി മൊഞ്ചത്തി ...

ചിത്രംസൈഗാള്‍ പാടുകയാണു് (2015)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമധു ബാലകൃഷ്ണന്‍, ശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Sandhya Prakash

Aa.....................aa..................
aa...................aa......................
monchathee monchathee haay
karivala kilukkana monchathee
monchathee monchathee
karivala kilukkana monchathee
aravaathil chernnadayumbol
mizhiyeriyanathengaanu
vambathee haay.....
vambathee vambathee
chinkaara chuzhiyulla vambathee
shararaanthal thiri thaazhumbol
chiri padaranathenthaanu

Ororo nokkilumaalum
thooshimullinaal raavil ente
urakkam nee keduthiyo
palanaalaay enne valakkum
ilamaane pidikkum njaan
idanenchil kurukuzhaloothum
kuyilaale mayakkum njaan
aa...................
khalbile nilaavalinju
khalbilu nilaavalinju
kavilinayil poo virinju
chelil mazhaville ee kaalil
kolussaay thanchaamo
vannethee.....
vannethee vannethee
karayilu thira pole vannethi
pathinaalaam raavile vaanil oru
panimathi ithu vannethi
kandethi..............
kandethi kandethi
karalinte kilivaathil kandethi
panineerum minnalumaayi puthu mazhamukil
kandethee...........ho..........
monchathee..........
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ...............ആ........................
ആ..................ആ....................
മൊഞ്ചത്തീ മൊഞ്ചത്തീ ഹായ്
കരിവള കിലുക്കണ മൊഞ്ചത്തീ
മൊഞ്ചത്തീ മൊഞ്ചത്തീ
കരിവള കിലുക്കണ മൊഞ്ചത്തീ
അറവാതിൽ ചേർന്നടയുമ്പോൾ
മിഴിയെറിയണതെങ്ങാണ്
വമ്പത്തീ ഹായ് ......
വമ്പത്തീ വമ്പത്തീ
ചിങ്കാര ചുഴിയുള്ള വമ്പത്തീ
ശരറാന്തൽ തിരി താഴുമ്പോൾ
ചിരി പടരണതെന്താണ്

ഓരോരോ നോക്കിലുമാളും
തൂശിമുള്ളിനാൽ രാവിൽ എന്റെ
ഉറക്കം നീ കെടുത്തിയോ
പലനാളായ് എന്നേ വലയ്ക്കും
ഇളമാനേ പിടിക്കും ഞാൻ
ഇടനെഞ്ചിൽ കുറുകുഴലൂതും
കുയിലാളെ മയക്കും ഞാൻ
ആ ..............
ഖൽബിലെ നിലാവലിഞ്ഞ്
ഖൽബില് നിലാവലിഞ്ഞ്
കവിളിണയിൽ പൂ വിരിഞ്ഞ്
ചേലിൽ മഴവില്ലേ ഈ കാലിൽ
കൊലുസ്സായ് തഞ്ചാമോ
വന്നെത്തീ .........
വന്നെത്തീ വന്നെത്തീ
കരയില് തിര പോലേ വന്നെത്തീ
പതിനാലാം രാവിലേ വാനിൽ ഒരു
പനിമതി ഇത് വന്നെത്തി
കണ്ടെത്തി ........
കണ്ടെത്തി കണ്ടെത്തി
കരളിന്റെ കിളിവാതിൽ കണ്ടെത്തീ
പനിനീരും മിന്നലുമായി പുതു മഴമുകിൽ
കണ്ടെത്തീ ......ഹോ ......
മൊഞ്ചത്തീ .........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ ചുണ്ടിലെ
ആലാപനം : അജൽ ഉദയൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണേ കണ്ണിൻ മണിയേ
ആലാപനം : എം ജയചന്ദ്രന്‍, രമേഷ് നാരായൺ, ശങ്കര്‍ മഹാദേവന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
പാടാനോർത്തൊരു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ജയചന്ദ്രന്‍