View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വേനല്‍കാറ്റായ് ...

ചിത്രംകനല്‍ (2015)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനപ്രകാശ് മാരാര്‍
സംഗീതംവിനു തോമസ്‌
ആലാപനംകെ എസ്‌ ചിത്ര, സുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Indu Ramesh

Oru venalkaattaay melle melle aaro
thudunenchinnullil pathiye pathiye thazhukee
mizhiverum kanavukalaano
manassoram puthumazhayaano
ariya moham peeli neerthumoru nagarasandhyakal pole...
oru venalkaattaay melle melle aaro...

Vaanile pon thaaraaganangal thediyo ee nenchoram
ee eenam saayanthanangal kaanuvaan kan neerthaathe
ormma maayum vazhiyiloode aarumariyaa theerameri
pathiye paazhmukham aazhi thedum ee mohajaalam
melle melle puzha pole...

Oru venalkaattaay melle melle aaro...

Mookamaam neelaambaram pol maanjuvo en kanavolam
poy varum raappakalukalonnum minduvaan mozhi thanneelaa
nizhalu chaayum ninavu polum eeranaam thanal thanneelaa
verutheyee manam mookamaavaanee jeevaraagam
melle melle ulayumpol...

Oru venalkaattaay melle melle aaro....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒരു വേനൽകാറ്റായ് മെല്ലെ മെല്ലെ ആരോ
തുടുനെഞ്ചിന്നുള്ളിൽ പതിയെ പതിയെ തഴുകീ
മിഴിവേറും കനവുകളാണോ
മനസ്സോരം പുതുമഴയാണോ
അരിയ മോഹം പീലി നീർത്തുമൊരു നഗരസന്ധ്യകൾ പോലെ...
ഒരു വേനൽകാറ്റായ് മെല്ലെ മെല്ലെ ആരോ...

വാനിലെ പൊൻതാരാഗണങ്ങൾ തേടിയോ ഈ നെഞ്ചോരം
ഈ ഈണം സായന്തനങ്ങൾ കാണുവാൻ കണ്‍ നീർത്താതെ
ഓർമ്മ മായും വഴിയിലൂടെ ആരുമറിയാ തീരമേറി
പതിയെ പാഴ്മുഖം ആഴി തേടും ഈ മോഹജാലം
മെല്ലെ മെല്ലെ പുഴ പോലെ...

ഒരു വേനൽകാറ്റായ് മെല്ലെ മെല്ലെ ആരോ...

മൂകമാം നീലാംബരം പോൽ മാഞ്ഞുവോ എൻ കനവോളം
പോയ് വരും രാപ്പകലുകളൊന്നും മിണ്ടുവാൻ മൊഴി തന്നീലാ
നിഴലു ചായും നിനവ് പോലും ഈറനാം തണൽ തന്നീലാ
വെറുതെയീ മനം മൂകമാവാനീ ജീവരാഗം
മെല്ലെ മെല്ലെ ഉലയുമ്പോൾ...

ഒരു വേനൽകാറ്റായ് മെല്ലെ മെല്ലെ ആരോ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിള്ളാതെ ചൊല്ലാമോ
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
മഗര്‍ തും
ആലാപനം : ഉസ്താദ് ഫയാസ് ഖാന്‍   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
പതുക്കെ എന്തോ
ആലാപനം : നേഹ നായർ   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍
മായാ നഗരമേ
ആലാപനം : ശരത്‌   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : ഔസേപ്പച്ചന്‍