View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maaya Nagarame ...

MovieKanal (2015)
Movie DirectorM Padmakumar
LyricsMadhu Vasudevan
MusicOuseppachan
SingersSharreth

Lyrics

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മായാനഗരമേ മണൽക്കടലിനഴകേ
വിധിയിൽ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ
പ്രളയം നുരയും കളിയാട്ടം ... ആ
മറയുകയോ മറുകരകളകലെ
ദൂരം തേടി പായും കാറ്റും
മായാനഗരമേ മണൽക്കടലിനഴകേ ...

അന്ന് നമ്മൾ ഉറങ്ങിയില്ല
വിടർന്നുള്ളിൽ ചുവന്നല്ലോ ഉത്സവയാമം
ഇല്ലുറക്കുകയില്ല രാത്രികൾ ഉഷ്ണപക്ഷക്കാലം
ആരുടച്ചുവലിച്ചെറിഞ്ഞീ ദാരുമോഹന രൂപം
വിധിയിൽ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ
പ്രളയം നുരയും കളിയാട്ടം ... ആ
മറയുകയോ മറുകരകളകലെ
ദൂരം തേടി പായും കാറ്റും ..
മായാനഗരമേ.. മണൽക്കടലിനഴകേ ...

ഓർത്തു നമ്മൾ മറന്നു കാലം
ഇറുത്തില്ലീ കൈകളാലൊരു പൂവിതൾ പോലും
വീണ്ടുമെന്തിനെടുത്തു തന്നോരായുധങ്ങൾ നീയും
കൊന്നു തിന്നുകയെന്നു ചൂണ്ടി
തേരു നീങ്ങുകയാണോ ... തേരു നീങ്ങുകയാണോ

മായാനഗരമേ.. മണൽക്കടലിനഴകേ
വിധിയിൽ കാണാച്ചുഴിയിൽ
ചുടലപ്പാട്ടിൻ തുടിയിൽ
പ്രളയം നുരയും കളിയാട്ടം ... ആ
മറയുകയോ മറുകരകളകലെ
ദൂരം തേടി പായും കാറ്റും ....


Other Songs in this movie

Oru Venal Kaattaay
Singer : KS Chithra, Sudeep Kumar   |   Lyrics : Prakash Marar   |   Music : Vinu Thomas
Killaathe Chollaamo
Singer : Vaikkom Vijayalakshmi   |   Lyrics : Madhu Vasudevan   |   Music : Ouseppachan
Magar Thum
Singer : Usthad Fayaz Khan   |   Lyrics : Madhu Vasudevan   |   Music : Ouseppachan
Pathukke Entho
Singer : Neha Nair   |   Lyrics : Madhu Vasudevan   |   Music : Ouseppachan