View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടെന്റെ മുറ്റത്തു ...

ചിത്രംമൂടുപടം (1963)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

pandente muttathu paattum kaliyumaay
mandi nadannoru maadathe
ethra paranjittum innenne kaanumpol
entha neeyonnum mindaathe?
entha neeyonnnum mindaathe?

annu naam randaalum aanjilikkaadinte
pinnilolichu kalichille?
innenne kaanumpol ottaykku vaathilin
pinnil olikkunnathenthaanu?
(pandente......)

munnil kandappol kanmuna thaazhthi nee
mannil varachittathenthaanu?
mattullorkkonnum ariyaatha bhaashayil
kathu kurichittathenthaanu?
kathu kurichittathenthaanu?

thellakalathoru maadam njaan vechittun-
dallimalarkkili aattakkili
onnangu vannaal onnichirunnaal
annatheppole kadha parayaam
annatheppole kadha parayaam
(pandente...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പണ്ടെന്റെ മുറ്റത്ത്‌ പാട്ടും കളിയുമായ്
മണ്ടി നടന്നൊരു മാടത്തേ
എത്ര പറഞ്ഞിട്ടും ഇന്നെന്നെ കാണുമ്പോള്‍
എന്താ നീയൊന്നും മിണ്ടാത്തെ
എന്താ നീയൊന്നും മിണ്ടാത്തെ

അന്ന് നാം രണ്ടാളും ആഞ്ഞിലിക്കാടിന്റെ
പിന്നിലൊളിച്ചു കളിച്ചില്ലേ ?
ഇന്നെന്നെ കാണുമ്പോള്‍ ഒറ്റയ്ക്ക് വാതിലിന്‍
പിന്നിലൊളിക്കുന്നതെന്താണ് ?
(പണ്ടെന്റെ ......)

മുന്നില്‍ കണ്ടപ്പോള്‍ കണ്മുന താഴ്ത്തി നീ
മണ്ണില്‍ വരച്ചിട്ടതെന്താണ് ?
മറ്റുള്ളോര്‍ക്കൊന്നും അറിയാത്ത ഭാഷയില്‍
കത്ത് കുറിച്ചിട്ടതെന്താണ് ?
കത്ത് കുറിച്ചിട്ടതെന്താണ് ?

തെല്ലകലത്തൊരു മാടം ഞാന്‍ വെച്ചിട്ടു-
ണ്ടല്ലി മലര്‍ക്കിളീ ആറ്റക്കിളീ
ഒന്നങ്ങുവന്നാല്‍ ഒന്നിച്ചിരുന്നാല്‍
അന്നത്തെപ്പോലെ കഥ പറയാം
അന്നത്തെപ്പോലെ കഥ പറയാം
(പണ്ടെന്റെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തളിരിട്ട കിനാക്കള്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അയലത്തെ സുന്ദരി
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനത്തുള്ളൊരു
ആലാപനം : കോറസ്‌, ലത രാജു, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെണ്ണിലാവുദിച്ചപ്പോള്‍
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വട്ടന്‍ വിളഞ്ഞിട്ടും
ആലാപനം : പി ലീല, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്തൊരു തൊന്തരവ്
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മദനപ്പൂവനം വിട്ടു
ആലാപനം : കോറസ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇതാണു ഭാരത ധരണി
ആലാപനം : കോറസ്‌, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മൈലാഞ്ചിത്തോപ്പില്‍
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സീതാപഹരണം (ബിറ്റ്)
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌