View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മകര നിലാവായ് ...

ചിത്രംറാണി പദ്മിനി (2015)
ചലച്ചിത്ര സംവിധാനംആഷിക്ക് അബു
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംചിത്ര അരുണ്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oru makara nilaavaay
thalirila thazhukoo
perumazha cheviyorkkum
puthu nilamaay nilpoo njaan
(Oru makara)

Udalunarukayaanennennum
arimridu dalamaay
karaparilaalanangalaal vikaaraveenayaay
mazhaneer podinjithaardramaay
veenazhinju nilaavin melaada
(Oru makara)

Uyireriyukayaanennennum
oru naru thiriyaay
ini paribhavabhaavamaarnnu nee
varaathe pokilum
oru dwaadashi nilaavu pol njaan
oraalilalinju theerenam
(Oru makara)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു മകര നിലാവായ്
തളിരില തഴുകൂ
പെരുമഴ ചെവിയോർക്കും
പുതു നിലമായ് നിൽ‌പ്പൂ ഞാൻ
(ഒരു മകര)

ഉടലുണരുകയാണെന്നെന്നും
അരിമൃദു ദളമായ്
കരപരിലാളനങ്ങളാൽ വികാ‍രവീണയായ്
മഴനീർ പൊടിഞ്ഞിതാർദ്രമായ്
വീണഴിഞ്ഞു നിലാവിൻ മേലാട
(ഒരു മകര)

ഉയിരെരിയുകയാ‍ണെന്നെന്നും
ഒരു നറു തിരിയായ്
ഇനി പരിഭവഭാവമാർന്നു നീ
വരാതെ പോ‍ാകിലും
ഒരു ദ്വാദശിനിലാവുപോൽ ഞാൻ
ഒരാളിലലിഞ്ഞു തീരേണം
(ഒരു മകര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരൂ പോകാം പറക്കാം
ആലാപനം : ശ്വേത മോഹന്‍, ലോല, ദേവദത്ത് ബിജിബാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
പുതു പുതു
ആലാപനം : സൗമ്യ രാമകൃഷ്ണന്‍   |   രചന : നെല്ലായി ജയന്ത   |   സംഗീതം : ബിജിബാല്‍
മിഴിമലരുകള്‍
ആലാപനം : സായനോര ഫിലിപ്പ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍