View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുരിശ്ശിന്റെ ചില്ലയില്‍ ഉറങ്ങുവാന്‍ ...

ചിത്രംഅക്കല്‍ദാമയിലെ പെണ്ണ് (2015)
ചലച്ചിത്ര സംവിധാനംജയ്റാം കൈലാസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംഅല്‍ഫോണ്‍സ്‌ ജോസഫ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kurishinte chillayil uranguvaan
chennaayodanuvaadam chodichu
Calvary kayarumpol
akkaldaamayil pookkunna ven pookkal
en thirumurivil kanneerenna veezhthunnu
en hridimurivil kanneerenna veezhthunnu
akkaldaamayil pookkunna ven pookkal
en thirumurivil kanneerenna veezhthunnu
en hridimurivil kanneerenna veezhthunnu .....

thudalu pottichu varunna bhraanthamaam
alakshya kaarmukil arichirangunnu .....
thudalu pottichu varunna bhraanthamaam
alakshya kaarmukil arichirangunnu .....
verukal kathum jwaalayil
pookkal vingi venthu neerumpol ...
mannilekkulla madakkayaathrayil
jalavishaadangal kanivu thedunnu
uyir verpettorudalumaay
kaalam..... akannupokunnu.....
kaalam..... akannupokunnu......
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കുരിശിന്റെ ചില്ലയിൽ ഉറങ്ങുവാൻ
ചെന്നായോടനുവാദം ചോദിച്ചു
കാൽവരി കയറുമ്പോൾ
അക്കൽദാമയിൽ പൂക്കുന്ന വെൺ പൂക്കൾ
എൻ തിരുമുറിവിൽ കണ്ണീരെണ്ണ വീഴ്ത്തുന്നു
എൻ ഹൃദിമുറിവിൽ കണ്ണീരെണ്ണ വീഴ്ത്തുന്നു
അക്കൽദാമയിൽ പൂക്കുന്ന വെൺ പൂക്കൾ
എൻ തിരുമുറിവിൽ കണ്ണീരെണ്ണ വീഴ്ത്തുന്നു
എൻ ഹൃദിമുറിവിൽ കണ്ണീരെണ്ണ വീഴ്ത്തുന്നു .....

തുടലു പൊട്ടിച്ചു വരുന്ന ഭ്രാന്തമാം
അലക്ഷ്യ കാർമുകിൽ അരിച്ചിറങ്ങുന്നു .....
തുടലു പൊട്ടിച്ചു വരുന്ന ഭ്രാന്തമാം
അലക്ഷ്യ കാർമുകിൽ അരിച്ചിറങ്ങുന്നു .....
വേരുകൾ കത്തും ജ്വാലയിൽ
പൂക്കൾ വിങ്ങി വെന്തു നീറുമ്പോൾ ...
മണ്ണിലേക്കുള്ള മടക്കയാത്രയിൽ
ജലവിഷാദങ്ങൾ കനിവ് തേടുന്നു
ഉയിർ വേർപെട്ടോരുടലുമായ്
കാലം ..... അകന്നുപോകുന്നു .....
കാലം ..... അകന്നുപോകുന്നു ......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒറ്റക്കുയിലിന്റെ മൗനം
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌