View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മമ്മോ ഈ കുട്ടി ...

ചിത്രംവീണ്ടും വസന്തം (1975)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരാഘവേന്ദ്ര
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ammammo ee kutti enthu kusruthi
kochu kochu nuna cholli kallanaayi
valiya kallanaayi
ayyayyo ee kusumbinalla kalli

melle meyyil karimizhiyaal pooverinju
premappooverinju
nin kaiviral nalla manthramallika
thottaneram nenchathil kelikotteedum
ninte nenchil kelikottu kelkkukillenkil
en karalin ilathaalam ninnupoyidum
nin kannil njaan chandrarasmiyaavukil
en kannil nee kanavaay vannudikkukil
nin daaham ennullil kothiyunarthukil
en deham nin manassinadimayaakkidum
nin sugandham en chundil then purattukil
pishukku kaatti nee penne kadannukalayalle
chumbanathil nee vidarthidum kanaka chintha than
thirayadiyaal naanathin muthuthirnnidum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അമ്മമ്മോ ഈ കുട്ടി എന്തു കുസൃതി
കൊച്ചു കൊച്ചു നുണ ചൊല്ലി കള്ളനായി
വലിയ കള്ളനായി
അയ്യയ്യോ ഈ കുശുമ്പിനല്ല കള്ളി

മെല്ല്ലെ മെയ്യിൽ കരിമിഴിയാൽ പൂവെറിഞ്ഞു
പ്രേമപ്പൂ‍വെറിഞ്ഞു
നിൻ കൈവിരൽ നല്ല്ല മന്ത്രമല്ല്ലിക
തൊട്ട നേരം നെഞ്ചത്തിൽ കേളികൊട്ടീടും
നിന്റെ നെഞ്ചിൽ കേളികൊട്ട് കേൾക്കുന്നില്ലെങ്കിൽ
എൻ കരളിൻ ഇലത്താളം നിന്നുപോയീടും
നിൻ കണ്ണിൽ ഞാൻ ചന്ദ്രരശ്മിയാവുകിൽ
എൻ കണ്ണിൽ നീ കനവായ് വന്നുദിക്കുകിൽ
നിൻ ദാഹം എന്നുള്ളിൽ കൊതിയുണർത്തുകിൽ
എൻ ദേഹം നിൻ മനസ്സിന്നടിമയാക്കിടും
നിൻ സുഗന്ധം എൻ ചുണ്ടിൽ തേൻ പുരട്ടുകിൽ
പിശുക്കു കാട്ടി നീ പെണ്ണേ കടന്നുകളയല്ലേ
ചുംബനത്തിൽ നീ വിടർത്തിടും കനകചിന്ത തൻ
തിരയടിയാൽ ന്നാണത്തിൻ മുത്തുതിർന്നിടും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൈവമെന്നാല്‍ ആരാണ്
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
ഇന്ത്യയല്ലേ എന്നമ്മ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
വന്നു വന്നു വന്നു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നീയും ഞാനും പ്രേമത്തിന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
ഒറ്റയ്ക്കിരുന്നു വലഞ്ഞു
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര
നാഥാ മറന്നെന്നേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാഘവേന്ദ്ര