View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിത്തിരത്തിര ...

ചിത്രംചാര്‍ലി (2015)
ചലച്ചിത്ര സംവിധാനംമാര്‍ട്ടിന്‍ പ്രക്കാട്ട്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഗോപി സുന്ദര്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Arithari kalayarutharithari kalayaruthu
oru thari kalayukilari thariyonnum
irupathu pattini varumathu pazhamozhi
karuthanamedi chiruthe ...
arithari kalayarutharithari kalayaruthu
oru thari kalayukilari thariyonnum
irupathu pattini varumathu pazhamozhi
karuthanamedi chiruthe
thalanara kayariya pazhavarakalilonnum
mozhikalilottum pathirukalilla
verumoru viruthinu tharuthala
parayaruthadavinu muthiraruthe ...
pazhamozhi karuthanemedi chiruthe ...
thalanara kayariya pazhavarakalilonnum
mozhikalilottum pathirukalilla
verumoru viruthinu tharuthala
parayaruthadavinu muthiraruthe ...
pazhamozhi karuthanemedi chiruthe ...
arithari kalayarutharithari kalayaruthu
oru thari kalayukilari thariyonnum
irupathu pattini varumathu pazhamozhi
karuthanamedi chiruthe ...
arithari kalayarutharithari kalayaruthu
oru thari kalayukilari thariyonnum
irupathu pattini varumathu pazhamozhi
karuthanamedi chiruthe ...

Chithirathira ethi raathira chithariyunna thira
ithirithira othirithira mutheriyunna thira
ezhaazhi kanda thira eeyoozhi kanda thira
ennullilundu thira ninnullilundu thira
chaanchaadiyaadu neeyente chaare
nin kaikalaale nencham thalodu

Chithirathira ethi raathira chithariyunna thira
ithirithira othirithira mutheriyunna thira

Aazhi naduvil ninnumeriyum
paaya nivarum chelilethire
vannanayum oruthirayiruthira theruthere naru thirakal
aazhi naduvil ninnumeriyum
paaya nivarum chelilethire
vannanayum oruthirayiruthira theruthere naru thirakal
raavukalilaakaasham ee kadalilonnaake
thaaramani naalangal minnumoli paakunnu
uyirukal iruliluzhalukil
azhakileriyumaa thirikalaruli
thirike oliyekaan vanna thira
chiriyekaan vanna thira
idanenchil chernnaliyum thira pala thira

Chithirathira ethi raathira chithariyunna thira
ithirithira othirithira mutheriyunna thira

Velli valayum veeshiyakale
thoni thuzhayum thinkalivide
raakkadalinadiyie nidhiyude nilavara thirayukayo
velli valayum veeshiyakale
thoni thuzhayum thinkalivide
raakkadalinadiyie nidhiyude nilavara thirayukayo
aathira nilaavinte paalthirikal aadumbol
thaazheyoru paattinte then thirakalaadunnu
evideyo marayilevideyo
chirakil murivumaay pidayum
ariya kiliyil alivekoo pattu thira
kuliraadum pattu thira
manamaake then pakaraan oru swaranira

Chithirathira ethi raathira chithariyunna thira
ithirithira othirithira mutheriyunna thira
ezhaazhi kanda thira eeyoozhi kanda thira
ennullilundu thira ninnullilundu thira
chaanchaadiyaadu..... neeyente chaare....
nin kaikalaale.... nencham thalodu .....
chaanchaadiyaadu..... neeyente chaare....
nin kaikalaale.... nencham thalodu .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണമെടി ചിരുതേ..
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണമെടി ചിരുതേ..
തലനര കയറിയ പഴവരകളിലൊന്നും
മൊഴികളിലൊട്ടും പതിരുകളില്ല
വെറുമൊരു വിരുതിന് തറുതല
പറയരുതടവിനു മുതിരരുതേ...
പഴമൊഴി കരുതണമെടി ചിരുതേ..
തലനര കയറിയ പഴവരകളിലൊന്നും
മൊഴികളിലൊട്ടും പതിരുകളില്ല
വെറുമൊരു വിരുതിന് തറുതല
പറയരുതടവിനു മുതിരരുതേ...
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണമെടി ചിരുതേ..
അരിതരി കളയരുതരിതരി കളയരുത്
ഒരു തരി കളയുകിലരി തരിയൊന്നും
ഇരുപത് പട്ടിണി വരുമത്
പഴമൊഴി കരുതണമെടി ചിരുതേ..

ചിത്തിരത്തിര എത്തി രാത്തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ
ഏഴാഴി കണ്ട തിരാ... ഈയൂഴി കണ്ട തിരാ
എന്നുള്ളിലുണ്ട് തിരാ... നിന്നുള്ളിലുണ്ട് തിരാ
ചാഞ്ചാടിയാട്.... നീയെന്റെ ചാരെ
നിൻ കൈകളാലേ... നെഞ്ചം തലോട്...

ചിത്തിരത്തിര എത്തി രാത്തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ

ആഴി നടുവിൽ നിന്നുമെറിയും
പായ നിവരും ചേലിലെതിരേ
വന്നണയും ഒരുതിരയിരുതിര തെരുതെരെ നറു തിരകൾ
ആഴി നടുവിൽ നിന്നുമെറിയും
പായ നിവരും ചേലിലെതിരേ
വന്നണയും ഒരുതിരയിരുതിര തെരുതെരെ നറു തിരകൾ
രാവുകളിലാകാശം ഈ കടലിലൊന്നാകെ
താരമണി നാളങ്ങൾ മിന്നുമൊളി പാകുന്നൂ
ഉയിരുകൾ ഇരുളിലുഴലുകിൽ
അഴകിലെരിയുമാ തിരികളരുളി
തിരികെ ഒളിയേകാൻ വന്ന തിരാ
ചിരിയേകാൻ വന്ന തിരാ
ഇടനെഞ്ചിൽ ചേർന്നലിയും തിര പല തിരാ...

ചിത്തിരത്തിര എത്തി രാത്തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ

വെള്ളിവലയും വീശിയകലേ
തോണി തുഴയും തിങ്കളിവിടെ
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ
വെള്ളിവലയും വീശിയകലേ
തോണി തുഴയും തിങ്കളിവിടെ
രാക്കടലിനടിയിലെ നിധിയുടെ നിലവറ തിരയുകയോ
ആതിര നിലാവിന്റെ പാൽത്തിരികളാടുമ്പോൾ
താഴെയൊരു പാട്ടിന്റെ തേൻ തിരകളാടുന്നൂ
എവിടെയോ മറയിലെവിടെയോ
ചിറകിൽ മുറിവുമായ്‌ പിടയും
അരിയ കിളിയിലലിവേകൂ പട്ടു തിരാ
കുളിരാടും പട്ടു തിരാ...
മനമാകെ തേൻ പകരാൻ ഒരു സ്വര നിരാ

ചിത്തിരത്തിര എത്തി രാത്തിരാ ചിത്തെറിയുന്ന തിരാ
ഇത്തിരിത്തിരാ ഒത്തിരിത്തിരാ മുത്തെറിയുന്ന തിരാ
ഏഴാഴി കണ്ട തിരാ... ഈയൂഴി കണ്ട തിരാ
എന്നുള്ളിലുണ്ട് തിരാ... നിന്നുള്ളിലുണ്ട് തിരാ
ചാഞ്ചാടിയാട്.... നീയെന്റെ ചാരെ...
നിൻ കൈകളാലേ... നെഞ്ചം തലോട്...
ചാഞ്ചാടിയാട്.... നീയെന്റെ ചാരെ...
നിൻ കൈകളാലേ... നെഞ്ചം തലോട്..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലേ
ആലാപനം : മാൽഗുഡി ശുഭ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
പുലരികളോ
ആലാപനം : ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : ഗോപി സുന്ദര്‍
പുതുമഴയായ്
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ഒരു കരി മുകിലിന്
ആലാപനം : വിജയ് പ്രകാശ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
സ്നേഹം നീ നാഥാ
ആലാപനം : രാജലക്ഷ്മി അഭിരാം   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
പുതുമഴയായ്
ആലാപനം : ദിവ്യ എസ് മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഗോപി സുന്ദര്‍
ചുന്ദരിപ്പെണ്ണേ
ആലാപനം : ദുല്ഖര്‍ സല്‍മാന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
അമ്പിളികുന്നത്താണെന്റെ
ആലാപനം : കോറസ്‌, ദുല്ഖര്‍ സല്‍മാന്‍   |   രചന :   |   സംഗീതം : ഗോപി സുന്ദര്‍