View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Varinellin Paadathu ...

MovieAana Mayil Ottakam (2015)
Movie DirectorJayakrishna, Anil Sign
LyricsGireesh Karunakaran
MusicSaji Ram
SingersP Jayachandran

Lyrics

Lyrics submitted by: Sandhya Prakash

Varinellin paadathu kathirinmel
veyilmanju kambalam neerthunna kaalam
pularoli pachayil thoomanjin thullikal
mizhi chimmu unarunna neram
idavazhi paathiyil oru vela melle nin
oli kannaal enne nee nokke
idanenchil thazhuthitta pranayathin
manivaathil ariyaathe melle thurannoo
ariyaathe melle thurannoo
melle thurannoo

Karimashi padarnnoraa neel mizhiyithalil
kanner manikal thulumbiyathenthino
karimashi padarnnoraa neel mizhiyithalil
kanner manikal thulumbiyathenthino
ee mazhi thandum mayilppeeli thundumee
chembaneer pookkalum ninakkullathalle

Karukappul viriyitta paadavarambiloode
mazha chaattalin azhakaay neeyanaye
karukappul viriyitta paadavarambiloode
mazha chaattalin azhakaay neeyanaye
niramolu swapnathin puthusheela kudavattam
omale ninakkaay nivarthi njaanenne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വരിനെല്ലിൻ പാടത്ത് കതിരിന്മേൽ
വെയിൽമഞ്ഞ് കമ്പളം നീർത്തുന്ന കാലം
പുലരൊളി പച്ചയിൽ തൂമഞ്ഞിൻ തുള്ളികൾ
മിഴി ചിമ്മു ഉണരുന്ന നേരം
ഇടവഴി പാതിയിൽ ഒരു വേള മെല്ലേ നിൻ
ഒളികണ്ണാൽ എന്നേ നീ നോക്കേ
ഇടനെഞ്ചിൽ തഴുതിട്ട പ്രണയത്തിൻ
മണിവാതിൽ അറിയാതേ മെല്ലേ തുറന്നൂ
അറിയാതേ മെല്ലേ തുറന്നൂ
മെല്ലേ തുറന്നൂ

കരിമഷി പടർന്നൊരാ നീൽ മിഴിയിതളിൽ
കണ്ണീർ മണികൾ തുളുമ്പിയതെന്തിനോ
കരിമഷി പടർന്നൊരാ നീൽ മിഴിയിതളിൽ
കണ്ണീർ മണികൾ തുളുമ്പിയതെന്തിനോ
ഈ മഷി തണ്ടും മയിൽ‌പ്പീലി തുണ്ടുമീ
ചെമ്പനീർ പൂക്കളും നിനക്കുള്ളതല്ലേ

കറുകപ്പുൽ വിരിയിട്ട പാടവരമ്പിലൂടൊരു
മഴ ചാറ്റലിൻ അഴകായ് നീയണയേ
കറുകപ്പുൽ വിരിയിട്ട പാടവരമ്പിലൂടൊരു
മഴ ചാറ്റലിൻ അഴകായ് നീയണയേ
നിറമോലും സ്വപ്നത്തിൻ പുതുശീല കുടവട്ടം
ഓമലേ നിനക്കായ് നിവർത്തി ഞാനെന്നേ


Other Songs in this movie

Oru Pidi Swapnangalthan
Singer : Yazin Nizar   |   Lyrics : Rakesh Keshavan   |   Music : Rakesh Keshavan
Akale
Singer : Reshma Johny, Basheer OV   |   Lyrics : Anil Sign   |   Music : Shyam Ramesh