View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചങ്ങാത്തക്കല്ലുരുട്ടി ...

ചിത്രംഅപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍ (2016)
ചലച്ചിത്ര സംവിധാനംസെന്നൻ പള്ളാശ്ശേരി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംജാസ്സീ ഗിഫ്റ്റ്‌, ജ്യോതി കൃഷ്ണ എസ്

വരികള്‍

Lyrics submitted by: Ajay Nair

വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി
നെഞ്ചോരം ഏറെനാളു ചേർത്തുവച്ച
ലക്ഷ്യമരികെ വന്നിടാൻ...
ഒന്നുചേർന്നു സങ്കടം മറന്നു നമ്മൾ ഉയരെ നീങ്ങിടാം
എല്ലൂരിയ വേല ചെയ്തു നേടിടാം
ഉള്ളു കുളിരുമീണമോടെ പാടിടാം
പകലുമിരവും ഇഴപാകിയ പുതിയ കനവിലൊഴുകി ഒഴുകി
തീരം തിര തേടും പോലെ
മറുതീരം തിരഞ്ഞു പാഞ്ഞ തോണി പോലവേ
നേരം കളയാതെ പോയിടാം...
ദൂരെ വിളക്കുവച്ചു കാത്തിരിപ്പൂ നാളെ നമ്മേ
ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി
നെഞ്ചോരം ഏറെനാളു ചേർത്തു വച്ച
ലക്ഷ്യമരികെ വന്നിടാൻ...

ഓ പുഞ്ചിരിക്കിനാവായ് നിന്നുള്ളൂ വെഞ്ചരിക്കും
വിൺമേഘമായി നമ്മളൊന്ന് ചേർന്നുപാടാം
പോയകാലമേ എന്നാത്മബന്ധനം
പൂവ് മാഞ്ഞ വെണ്ണിലാവ് ചൂടാൻ
നെഞ്ചിലുള്ള മൺചിരാത് നാളമേ നീ ഉണരുകിൽ
തീരം തിര തേടും പോലെ
മറുതീരം തിരഞ്ഞു പാഞ്ഞ തോണി പോലവേ
നേരം കളയാതെ പോയിടാം...
ദൂരെ വിളക്കുവച്ചു കാത്തിരിപ്പൂ നാളെ നമ്മേ
ചങ്ങാത്ത കല്ലുരുട്ടി കുന്നുകേറി ചെന്നിടാമിനി
നെഞ്ചോരം ഏറെനാളു ചേർത്തു വച്ച
ലക്ഷ്യമരികെ വന്നിടാൻ...

ഹേയ് വെൺപിറാവ് കൂട്ടം പൂച്ചില്ല തേടുംപോലെ
ഈ തോളുചേർന്നു കൂട്ടമായി മെല്ലെ നീങ്ങാം
മാരിവില്ലുപോലെ ഒന്നു കൈവരാൻ
മാടിമാടി നമ്മളെ വിളിക്കുന്നു
ഇനി നാളുതോറും നാം തിരഞ്ഞ മോഹവാനമിനിയുമിനിയും...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അപ്പുറത്തെ വാതിൽ ചാരെ
ആലാപനം : അന്‍വര്‍ സാദത്ത്, ഗായത്രി സുരേഷ്, ജാസ്സീ ഗിഫ്റ്റ്‌, പ്രദീപ്‌ പള്ളുരുത്തി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌