View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഴയോര കടവത്തെ ...

ചിത്രംനൂല്‍പ്പാലം (2016)
ചലച്ചിത്ര സംവിധാനംസിന്റോ സണ്ണി
ഗാനരചനജി കെ പള്ളത്ത്‌
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

Puzhayorakkadavathe paazhmarakkompathu
pularolam paadi thalarnnurangi kili
pularolam paadi thalarnnurangi..
oduvilaa chundathe paazhmulamkuzhal veenu
shruthi theernnudanjinnorormmayaayi
verutheyen moham anaadhamaayi...
puzhayorakkadavathe paazhmarakkompathu
pularolam paadi thalarnnurangi kili
pularolam paadi thalarnnurangi...

peruviralthumpum pidichente nizhalaayi
pirake nadannu valarnna baalyam.. (peruviralthumpum.. )
chirakadichaakaasha mathilukal thaandunna
mugdha sankalpangal midhyayaayi
irulinte changalappaadukal choodiya
pularikal vidaraan madichu ninnoo
pularikal vidaraan madichu ninnu...

puzhayorakkadavathe paazhmarakkompathu
pularolam paadi thalarnnurangi kili
pularolam paadi thalarnnurangi..

maarathu cherthu njaan laalicha veenayum
pullorkkudavum vimookamaayi.. (maarathu.. )
naavoru paadi unarthi valarthiyo-
romal kanavuminnanyamaayi.. (naavoru.. )
ekanaay kaavil marathanalilentho
thediyalayum nizhalaayi njaan
thediyalayum nizhalaayi njaan..
maarathu cherthu njaan laalicha veenayum
pullorkkudavum vimookamaayi..
pullorkkudavum vimookamaayi...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്ത്
പുലരോളം പാടിത്തളർന്നുറങ്ങി കിളി
പുലരോളം പാടിത്തളർന്നുറങ്ങി..
ഒടുവിലാ ചുണ്ടത്തെ പാഴ്മുളംകുഴൽ വീണു
ശ്രുതി തീർന്നുടഞ്ഞിന്നൊരോർമ്മയായി
വെറുതെയെൻ മോഹം അനാഥമായി...
പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്ത്
പുലരോളം പാടിത്തളർന്നുറങ്ങി കിളി
പുലരോളം പാടിത്തളർന്നുറങ്ങി...

പെരുവിരൽത്തുമ്പും പിടിച്ചെന്റെ നിഴലായി
പിറകേ നടന്നു വളർന്ന ബാല്യം.. (പെരുവിരൽത്തുമ്പും.. )
ചിറകടിച്ചാകാശമതിലുകൾ താണ്ടുന്ന
മുഗ്ദ്ധസങ്കല്പങ്ങൾ മിഥ്യയായി
ഇരുളിന്റെ ചങ്ങലപ്പാടുകൾ ചൂടിയ
പുലരികൾ വിടരാൻ മടിച്ചു നിന്നൂ
പുലരികൾ വിടരാൻ മടിച്ചു നിന്നു...

പുഴയോരക്കടവത്തെ പാഴ്മരക്കൊമ്പത്ത്
പുലരോളം പാടിത്തളർന്നുറങ്ങി കിളി
പുലരോളം പാടിത്തളർന്നുറങ്ങി...

മാറത്ത് ചേർത്തു ഞാൻ ലാളിച്ച വീണയും
പുള്ളോർക്കുടവും വിമൂകമായി.. (മാറത്ത്.. )
നാവോര് പാടി ഉണർത്തിവളർത്തിയോ-
രോമൽക്കനവുമിന്നന്യമായി.. (നാവോര്.. )
ഏകനായ് കാവിൽ മരത്തണലിലെന്തോ
തേടിയലയും നിഴലായി ഞാൻ
തേടിയലയും നിഴലായി ഞാൻ..
മാറത്ത് ചേർത്തു ഞാൻ ലാളിച്ച വീണയും
പുള്ളോർക്കുടവും വിമൂകമായി..
പുള്ളോർക്കുടവും വിമൂകമായി...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മാമ്പഴം
ആലാപനം : ഷിബു ആന്റണി   |   രചന : സിന്റോ സണ്ണി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ദേ വരണേ കുമ്മാട്ടി
ആലാപനം : ഫ്രാങ്കോ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
തളിരാടും കാവില്
ആലാപനം : സുദീപ് കുമാര്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ജി കെ പള്ളത്ത്‌   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കസിപൻ ഭക്തിയും
ആലാപനം : നടേശ്‌ ശങ്കര്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ജി കെ പള്ളത്ത്‌   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ