View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vaarthinkale ...

MovieKali (2016)
Movie DirectorSameer Thahir
LyricsBK Harinarayanan
MusicGopi Sundar
SingersDivya S Menon

Lyrics

Lyrics submitted by: Sandhya Sasee

വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

വാർതിങ്കളെ നിൻ ചാരേ...
നീലാമ്പലായ് ഞാൻ വന്നേ...
തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരിത്തൂ വെണ്ണിലാവോ...
അഴകേ ഇനി നിൻ ചിരികൾ പൊഴിയൂ പതിയേ...
അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ...
മാരിക്കാറേ... നീ വന്നീടല്ലേ ഇന്ന് വാനിൻ മേലേ...
തിങ്കൾ ചാരേ... മെല്ലെ വന്നൂ മേഘച്ചില്ലെറിഞ്ഞതാരേ...
കനവേകും കണ്ണിൽ തൂവും ചിരിയായ് പുൽകീടും നേരം...
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും...
തനിയേ... നിറയൂ നീയെന്നുള്ളിൽ....
അകലേ... മറയല്ലേയെൻ സന്ധ്യേ...
തന്നത്താനെ നിന്നിൽ ചേരും...
പുഞ്ചിരിത്തൂ വെണ്ണിലാവോ...

ആരോ അരികേ...
മനസ്സിനകത്ത് തൊടുന്ന നനത്ത സംഗീതമേ...
താനേ നീ മെല്ലേ...
അതറിഞ്ഞു നിറഞ്ഞു ചിരിച്ചു ചിറകു വീശുന്നുവോ...
തേനഞ്ചും നെഞ്ചിൽ നീയെൻ ഈറൻ തൂമൊഴി കേൾക്കേ...
മഞ്ഞായി പെയ്യുന്നുണ്ടേ ക്രോധം...
ഓ... ഈയാമ്പൽ പൂവിൻ ജന്മം നീന്നുള്ളിൽ നിക്ഷിപ്തം...
മായല്ലേ എന്നും നീയെൻ തിങ്കളേ....
തന്നത്താനെ നിന്നിൽ ചേരും
പുഞ്ചിരിത്തൂ വെണ്ണിലാവോ...
അരികേ ഇവൾ നിൻ തണലായ് നിഴലായ് കഴിയേ...
മാരിക്കാറേ... നീ വന്നീടല്ലേ ഇന്ന് വാനിൻ മേലേ...
തിങ്കൾ ചാരേ... മെല്ലെ വന്നൂ മേഘച്ചില്ലെറിഞ്ഞതാരേ...
കനവേകും കണ്ണിൽ തൂവും ചിരിയായ് പുൽകീടും നേരം...
നിനവില്ലെന്നോരോ രാവും പകലിൻ പൂവായ് മാറീടും...
തനിയേ... നിറയൂ നീയെന്നുള്ളിൽ....
അകലേ... മറയല്ലേയെൻ സന്ധ്യേ...


Other Songs in this movie

Chillu Raanthal
Singer : Job Kurian   |   Lyrics : BK Harinarayanan   |   Music : Gopi Sundar