View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നടവാതിൽ തുറന്നില്ല ...

ചിത്രംകാംബോജി (2017)
ചലച്ചിത്ര സംവിധാനംവിനോദ് മങ്കര
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Indu Ramesh

Nadavaathil thurannilla..
padivaathil kadannoraalananjilla..
naru nilaavudichittum
padivaathil kadannoraalananjilla..
varumenno.. varillenno...
varuvaan vaikidumenno..
parayaathe poyathaam
pranayamaanereyenno.. paaril maanasathaaril...
naru nilaavudichittum
padivaathil kadannoraalananjilla..

priyamennu ninachu njaan
priyamennu ninachu njaanorukki vechavayilen
priyathama ninekkethum kuthukamille..
chandana pudavayo sindoorathilakamo
shrungaara rasamolum kaavyaalaapamo...

naru nilaavudichittum
padivaathil kadannoraalananjillaa..


kathirennu karuthi njaan karuthivechava verum
pathirennu kaattil parannupomo..
vandukal thediyethum chempavizhangal kortha
polchilankakalude gaanaalaapamo...

naru nilaavudichittum
padivaathil kadannoraalananjilla..
varumenno.. varillenno...
varuvaan vaikidumenno..
parayaathe poyathaam
pranayamaanereyenno.. paaril maanasathaaril...
nadavaathil thurannillaa...
oraalananjillaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

നടവാതിൽ തുറന്നില്ല..
പടിവാതിൽ കടന്നൊരാളണഞ്ഞില്ല..
നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാളണഞ്ഞില്ല..
വരുമെന്നോ.. വരില്ലെന്നോ..
വരുവാൻ വൈകിടുമെന്നോ..
പറയാതെ പോയതാം
പ്രണയമാണേറെയെന്നോ.. പാരിൽ മാനസതാരിൽ...
നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാളണഞ്ഞില്ല...

പ്രിയമെന്നു നിനച്ചു ഞാൻ
പ്രിയമെന്നു നിനച്ചു ഞാനൊരുക്കിവെച്ചവയിലെൻ
പ്രിയതമ നിനക്കേതും കുതുകമില്ലേ..
ചന്ദനപ്പുടവയോ സിന്ദൂരത്തിലകമോ
ശൃംഗാരരസമോലും കാവ്യാലാപമോ...

നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാളണഞ്ഞില്ലാ...

കതിരെന്നു കരുതി ഞാൻ കരുതിവെച്ചവ വെറും
പതിരെന്നോ കാറ്റിൽ പറന്നുപോമോ..
വണ്ടുകൾ തേടിയെത്തും ചെമ്പവിഴങ്ങൾ കോർത്ത
പൊൽചിലങ്കകളുടെ ഗാനാലാപമോ...

നറുനിലാവുദിച്ചിട്ടും
പടിവാതിൽ കടന്നൊരാളണഞ്ഞില്ലാ..
വരുമെന്നോ.. വരില്ലെന്നോ...
വരുവാൻ വൈകിടുമെന്നോ..
പറയാതെ പോയതാം പ്രണയമാണേറെയെന്നോ..
പാരിൽ മാനസതാരിൽ...
നടവാതിൽ തുറന്നില്ലാ...
ഒരാളണഞ്ഞില്ലാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രുതി ചേരുമോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
അംഗുലീ സ്പർശം
ആലാപനം : ബോംബെ ജയശ്രീ   |   രചന : വിനോദ് മങ്കര   |   സംഗീതം : എം ജയചന്ദ്രന്‍
ചെന്താർ നേർമുഖി
ആലാപനം : കെ എസ്‌ ചിത്ര, ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജയചന്ദ്രന്‍
ഇരക്കം വരാമൽ
ആലാപനം : ബോംബെ ജയശ്രീ   |   രചന :   |   സംഗീതം : എം ജയചന്ദ്രന്‍
ഒളിവിൽ ഉണ്ടോ
ആലാപനം : നന്ദിനി   |   രചന : പരമ്പരാഗതം   |   സംഗീതം : എം ജയചന്ദ്രന്‍
ഹരിണാക്ഷീ (M)
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പരമ്പരാഗതം   |   സംഗീതം : എം ജയചന്ദ്രന്‍
ഹരിണാക്ഷീ (F)
ആലാപനം : നന്ദിനി   |   രചന : പരമ്പരാഗതം   |   സംഗീതം : എം ജയചന്ദ്രന്‍
മറി­മാൻ ക­ണ്ണി
ആലാപനം : കലാമണ്ഡലം സിനു   |   രചന : പരമ്പരാഗതം   |   സംഗീതം : എം ജയചന്ദ്രന്‍