View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കെഴക്കന്‍ മലയുടെ ...

ചിത്രംശിഖാമണി (2016)
ചലച്ചിത്ര സംവിധാനംവിനോദ് ഗുരുവായൂര്‍
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംസുദീപ് പാലനാട്
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sunish Menon

Kezhakkan malayude churam kadakkumbam thanutha kaattu vannadikkanu
Adutha valavonnu thirinju makkaani aduppinaduthonnu nirthane (2)
Perutha meesha pirichu keeriya karutha kailiyuduthittu
Karakiraa pole chaaya veezhthana kadaykku munpil onnerakkane (2)

Onakkappuli verakaduppil kalathilu erachi kedannangu thelaykkanu
Erakki mundonnuduthu kalyaani erachi nannaayittelakkanu
Erachi curryude chaarum penninte veyarpiloorana choorum kondente
Orakkam kalanjallo malakkathevare madakkom ithu vazhiyaakkane

Kezhakkan malayude nadukkukkoodoru karutha peruvazhi kedakkanu
Muzhutha perumpaampu izhanju varumpole karutha peruvazhi kedakkanu
Karutha mudiyonnu vakanju chempakam eduthu choodiya penkodi
Kannilenthaanu ... Penne karalilenthaanu (2)
Innalathe nilaavil maaran thannathenthennothedee
Naannanaanna Naannanaa
Pacha manjal arachu thechu kulichu vannoru thennale
Ucha veyilonnaariyaal puzha vakkil neevannethane
Oo... Oo... Oo... Oo...

Kezhakkan malayude churam kadakkumbam thanutha kaattu vannadikkanu
Adutha valavonnu thirinju makkaani aduppinaduthonnu nirthane
Perutha meesha pirichu keeriya karutha kailiyuduthittu
Karakiraa pole chaaya veezhthana kadaykku munpil onnerakkane
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

കെഴക്കന്‍ മലയുടെ ചുരം കടക്കുമ്പം തണുത്ത കാറ്റു വന്നടിക്കണ്
അടുത്ത വളവൊന്ന് തിരിഞ്ഞു മക്കാനി അടുപ്പിനടുത്തൊന്ന് നിര്‍ത്തണേ (2)
പെരുത്ത മീശ പിരിച്ചു കീറിയ കറുത്ത കൈലിയുടുത്തിട്ട്
കറകിറാ പോലെ ചായ വീഴ്ത്തണ കടയ്ക്കു മുന്‍പിലൊന്നെറക്കണേ (2)

ഒണക്കപ്പുളി വെറകടുപ്പില്‍ കലത്തില് എറച്ചി കെടന്നങ്ങ് തെളയ്ക്കണ്
എറക്കി മുണ്ടൊന്നുടുത്തു കല്യാണി എറച്ചി നന്നായിട്ടെളക്കണ്
എറച്ചിക്കറിയുടെ ചാറും പെണ്ണിന്റെ വെയര്‍പ്പിലൂറണ ചൂരും കൊണ്ടെന്റെ
ഒറക്കം കളഞ്ഞല്ലോ മലക്കത്തേവരേ മടക്കോം ഇതുവഴിയാക്കണേ

കെഴക്കന്‍ മലയുടെ നടുക്കുക്കൂടൊരു കറുത്ത പെരുവഴി കെടക്കണ്
മുഴുത്ത പെരുമ്പാമ്പിഴഞ്ഞ് വരുമ്പോലെ കറുത്ത പെരുവഴി കെടക്കണ്
കറുത്ത മുടിയൊന്ന് വകുത്ത് ചെമ്പകം എടുത്ത് ചൂടിയ പെണ്‍കൊടി
കണ്ണിലെന്താണ് ... പെണ്ണേ കരളിലെന്താണ് (2)
ഇന്നലത്തെ നിലാവില്‍ മാരന്‍ തന്നതെന്തെന്നോതെടീ
നാന്നനാന്ന നാന്നനാ
പച്ച മഞ്ഞള്‍ അരച്ചു തേച്ചു കുളിച്ച് വന്നൊരു തെന്നലേ
ഉച്ച വെയിലൊന്നാറിയാല്‍ പുഴ വക്കില്‍ നീവന്നെത്തണേ
ഓ.... ഓ.... ഓ.... ഓ...

കെഴക്കന്‍ മലയുടെ ചുരം കടക്കുമ്പം തണുത്ത കാറ്റു വന്നടിക്കണ്
അടുത്ത വളവൊന്ന് തിരിഞ്ഞു മക്കാനി അടുപ്പിനടുത്തൊന്ന് നിര്‍ത്തണേ
പെരുത്ത മീശ പിരിച്ചു കീറിയ കറുത്ത കൈലിയുടുത്തിട്ട്
കറകിറാ പോലെ ചായ വീഴ്ത്തണ കടയ്ക്കു മുന്‍പിലൊന്നെറക്കണേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാ വാനിലേ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : സുദീപ് പാലനാട്
ചുരം ഇറങ്ങണ
ആലാപനം : സുദീപ് പാലനാട്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : സുദീപ് പാലനാട്
നിലാ വാനിലേ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : സുദീപ് പാലനാട്