View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇറ്റിറ്റു വീഴും (M) ...

ചിത്രംകണ്ണീരിന് മധുരം (2012)
ചലച്ചിത്ര സംവിധാനംരഘുനാഥ് പലേരി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംശരത്‌
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Ittittu vezhum nilaavile mulla pol
muttathu njaan ninne kaathu ninnu
kaattinte kaalpperumaattam kelkkumbol
kavithayonnen chundil pathungi vannu
ente karalinte jaalakam thurannu thannu
ittittu vezhum nilaavile mulla pol
muttathu njaan ninne kaathu ninnu

Ninnekkurichaanaa kavithayil njaan theertha
nisshabda sangeethamellaam
ninnekkurichaanaa kavithayil njaan theertha
nisshabda sangeethamellaam
neeyenikkundennoranubhoothiyaanathil
niramezhum chaarthiya varnnam
neeyenikkundennoranubhoothiyaanathil
niramezhum chaarthiya varnnam
enthinennariyilla veruthe ninnodonnu
pinangiyaale enikkurakkamulloo
konchikkunungiyaale enikkurakkamulloo
ittittu vezhum nilaavile mulla pol
muttathu njaan ninne kaathu ninnu.....

Ninnekkurichaanee mazhayude mozhikal than
marmmara manthrangalellaam
ninnekkurichaanee mazhayude mozhikal than
marmmara manthrangalellaam
neeyenteyaanennoranuraaga vaayppinte
athilola bhaavangalellaam
neeyenteyaanennoranuraaga vaayppinte
athilola bhaavangalellaam
enthinennariyilla veruthe ninnodothu
kurukiyaale enikkurakkamulloo
nenchil pathungiyaale enikkurakkamulloo

Ittittu vezhum nilaavile mulla pol
muttathu njaan ninne kaathu ninnu
kaattinte kaalpperumaattam kelkkumbol
kavithayonnen chundil pathungi vannu
ente karalinte jaalakam thurannu thannu
ittittu vezhum nilaavile mulla pol
muttathu njaan ninne kaathu ninnu .....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു
കാറ്റിന്റെ കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ
കവിതയൊന്നെൻ ചുണ്ടിൽ പതുങ്ങി വന്നു
എന്റെ കരളിന്റെ ജാലകം തുറന്നു തന്നു
ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു

നിന്നെക്കുറിച്ചാണാ കവിതയിൽ ഞാൻ തീർത്ത
നിശ്ശബ്ദ സംഗീതമെല്ലാം
നിന്നെക്കുറിച്ചാണാ കവിതയിൽ ഞാൻ തീർത്ത
നിശ്ശബ്ദ സംഗീതമെല്ലാം
നീയെനിക്കുണ്ടെന്നൊരനുഭൂതിയാണതിൽ
നിറമേഴും ചാർത്തിയ വർണ്ണം
നീയെനിക്കുണ്ടെന്നൊരനുഭൂതിയാണതിൽ
നിറമേഴും ചാർത്തിയ വർണ്ണം
എന്തിനെന്നറിയില്ല വെറുതെ നിന്നോടൊന്നു
പിണങ്ങിയാലേ എനിക്കുറക്കമുള്ളു
കൊഞ്ചിക്കുണുങ്ങിയാലേ എനിക്കുറക്കമുള്ളു
ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു

നിന്നെക്കുറിച്ചാണീ മഴയുടെ മൊഴികൾ തൻ
മർമ്മര മന്ത്രങ്ങളെല്ലാം
നിന്നെക്കുറിച്ചാണീ മഴയുടെ മൊഴികൾ തൻ
മർമ്മര മന്ത്രങ്ങളെല്ലാം
നീയെന്റെ യാണെന്നൊരനുരാഗവായ്പ്പിന്റെ
അതിലോല ഭാവങ്ങളെല്ലാം
നീയെന്റെ യാണെന്നൊരനുരാഗവായ്പ്പിന്റെ
അതിലോല ഭാവങ്ങളെല്ലാം
എന്തിനെന്നറിയില്ല വെറുതെ നിന്നോടൊത്തു
കുറുകിയാലേ എനിക്കുറക്കമുള്ളു
നെഞ്ചിൽ പതുങ്ങിയാലേ എനിക്കുറക്കമുള്ളു

ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു
കാറ്റിന്റെ കാൽപ്പെരുമാറ്റം കേൾക്കുമ്പോൾ
കവിതയൊന്നെൻ ചുണ്ടിൽ പതുങ്ങി വന്നു
എന്റെ കരളിന്റെ ജാലകം തുറന്നു തന്നു
ഇറ്റിറ്റു വീഴും നിലാവിലെ മുല്ലപോൽ
മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇറ്റിറ്റു വീഴും (F)
ആലാപനം : ഗായത്രി അശോകന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
കരുണ ചെയ്‌വാൻ (M)
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
കരുണ ചെയ്‌വാൻ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌
ആനന്ദവൃന്ദാവനം
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്), വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശരത്‌