Aanandavrindaavanam ...
Movie | Kanneerinu Madhuram (2012) |
Movie Director | Raghunath Paleri |
Lyrics | Gireesh Puthenchery |
Music | Sharreth |
Singers | Sangeetha Prabhu (Sangeetha Sreekant), Vijay Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aanandavrindaavanathil oraantholanam saarangi paadunna sammoha saayanthanam alaapaanathinte aarohanangalkku thillaana theerkkunoraanandanam aanandavrindaavanathil oraantholanam saarangi paadunna sammoha saayanthanam Mizhiminnalaal izha paakumee mozhiyode kuyil paadumoru panchamam mazhavillukal niramekumee manassinte kuliraanu rithusangamam akale...alivaay...amruthin...kanamaay... oru snehasooryante thirinaalameriyunnuvo aanandavrindaavanathil oraantholanam saarangi paadunna sammoha saayanthanam Oru praavupol chirakaarnnu njaan thelivaaniluyarunna mridusandhayil pranayaardramaam oru meghamen kilivaathilazhi chernnu paadunnuvo ushasse....unaraan....azhakaay ....mozhiyaan... orudeva gaandhaaramunarunnathariyunnuvo Aanandavrindaavanathil oraantholanam saarangi paadunna sammoha saayanthanam alaapaanathinte aarohanangalkku thillaana theerkkunoraanandanam aanandavrindaavanathil oraantholanam saarangi paadunna sammoha saayanthanam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം സാരംഗി പാടുന്ന സമ്മോഹ സായന്തനം ആലാപനത്തിന്റെ ആരോഹണങ്ങൾക്കു തില്ലാന തീർക്കുന്നൊരാനന്ദനം ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം സാരംഗി പാടുന്ന സമ്മോഹ സായന്തനം മിഴിമിന്നലാൽ ഇഴപാകുമീ മൊഴിയോടെ കുയിൽ പാടുമൊരു പഞ്ചമം മഴവില്ലുകൾ നിറമേകുമീ മനസ്സിന്റെ കുളിരാണ് ഋതു സംഗമം അകലെ.....അലിവായ്.....അമൃതിൻ.....കണമായ്..... ഒരു സ്നേഹസൂര്യന്റെ തിരിനാളമെരിയുന്നുവോ ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം സാരംഗി പാടുന്ന സമ്മോഹ സായന്തനം ഒരു പ്രാവു പോൽ ചിറകാർന്നു ഞാൻ തെളിവാനിലുയരുന്ന മൃദുസന്ധ്യയിൽ പ്രണയാർദ്രമാം ഒരു മേഘമെൻ കിളിവാതിലഴി ചേർന്നു പാടുന്നുവോ ഉഷസ്സേ ....ഉണരാൻ.....അഴകായ് .....മൊഴിയാൻ ..... ഒരു ദേവഗാന്ധാരമുണരുന്നതറിയുന്നുവോ ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം സാരംഗി പാടുന്ന സമ്മോഹ സായന്തനം ആലാപനത്തിന്റെ ആരോഹണങ്ങൾക്കു തില്ലാന തീർക്കുന്നൊരാനന്ദനം ആനന്ദ വൃന്ദാവനത്തിൽ ഒരാന്തോളനം സാരംഗി പാടുന്ന സമ്മോഹ സായന്തനം |
Other Songs in this movie
- Ittittu Veezhum (M)
- Singer : | Lyrics : Gireesh Puthenchery | Music : Sharreth
- Ittittu Veezhum (F)
- Singer : Gayathri Asokan | Lyrics : Gireesh Puthenchery | Music : Sharreth
- Karuna Cheyvaan (M)
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Sharreth
- Karuna Cheyvaan (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Sharreth