

Parayuvaanariyaathe ...
Movie | Koppayile Kodumkaattu (2016) |
Movie Director | Soujan Joseph |
Lyrics | Roy Puramadom |
Music | Mithun Eshwar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical parayuvaanariyaathe nirayum vedanayil eriyukayaanan chethanayum piriyuvaanaano nee manassin maalikayil pon mayilpeeliyaal koodorukki vidhiyude kaaladikal nizhalaay arikil saanthwanamekaan neeyevide iniyee hridaya vishaadaraagam novum nenchin swaramaakum nirayum yaaminiyil (parayuvaanariyaathe ) etho theeraashaapam peri alayukayaanee kathiravanennum nenchodu cherthoru saanthanamekaan shraavana chandranum oru moham paarijaathappoo viriyum paathiraavin kadavil ozhukivarum thennalinte mizhikalilum mounam panimalarin chodikalilum kadanamoorum gaanam manassin thanthrikalil unarunnormmakalum... sandhayilinnum peythoru mazhathan gadgadamennil nirayunnu paalappoovin manamozhukunnu nimishadalangal kozhiyunnu niramizhiyil jalakanangal uthirumaardra sandhye pidayumente karalinnullil amrithavarshamekoo eriyumagnijwaalayaayi urukidunnu hridayam neela nisheedhiniyil nirayum vedanayil ... (parayuvaanariyaathe ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പറയുവാനറിയാതെ നിറയും വേദനയിൽ എരിയുകയാണെൻ ചേതനയും പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ പൊൻ മയിൽപ്പീലിയാൽ കൂടൊരുക്കി വിധിയുടെ കാലടികൾ നിഴലായ് അരികിൽ സാന്ത്വനമേകാൻ നീയെവിടെ ഇനിയീ ഹൃദയ വിഷാദരാഗം നോവും നെഞ്ചിൻ സ്വരമാകും നിറയും യാമിനിയിൽ (പറയുവാനറിയാതെ ) ഏതോ തീരാ ശാപം പേറി അലയുകയാണീ കതിരവനും നെഞ്ചോടു ചേർത്തൊരു സാന്ത്വനമേകാൻ ശ്രാവണചന്ദ്രനും ഒരു മോഹം പാരിജാതപ്പൂ വിരിയും പാതിരാവിൻ കടവിൽ ഒഴുകിവരും തെന്നലിന്റെ മിഴികളിലും മൗനം പനിമലരിൻ ചൊടികളിലും കദനമൂറും ഗാനം മനസ്സിൻ തന്ത്രികളിൽ ഉണരുന്നോർമ്മകളും ..... (പറയുവാനറിയാതെ ) സന്ധ്യയിലിന്നും പെയ്തൊരു മഴ തൻ ഗദ്ഗദമെന്നിൽ നിറയുന്നു പാലപ്പൂവിൻ മണമൊഴുകുന്നു നിമിഷദലങ്ങൾ കൊഴിയുന്നു നിറമിഴിയിൽ ജലകണങ്ങൾ ഉതിരുമാർദ്ര സന്ധ്യേ പിടയുമെന്റെ കരളിനുള്ളിൽ അമൃതവർഷമേകൂ എരിയും അഗ്നിജ്വാലയായി ഉരുകിടുന്നു ഹൃദയം നീല നിശീഥിനിയിൽ നിറയും വേദനയിൽ ... (പറയുവാനറിയാതെ ) |
Other Songs in this movie
- Thira Thira
- Singer : Mithun Eshwar | Lyrics : Roy Puramadom | Music : Mithun Eshwar