View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Parayuvaanariyaathe ...

MovieKoppayile Kodumkaattu (2016)
Movie DirectorSoujan Joseph
LyricsRoy Puramadom
MusicMithun Eshwar
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

parayuvaanariyaathe nirayum vedanayil
eriyukayaanan chethanayum
piriyuvaanaano nee manassin maalikayil
pon mayilpeeliyaal koodorukki
vidhiyude kaaladikal nizhalaay arikil
saanthwanamekaan neeyevide
iniyee hridaya vishaadaraagam
novum nenchin swaramaakum
nirayum yaaminiyil
(parayuvaanariyaathe )


etho theeraashaapam peri
alayukayaanee kathiravanennum
nenchodu cherthoru saanthanamekaan
shraavana chandranum oru moham
paarijaathappoo viriyum paathiraavin kadavil
ozhukivarum thennalinte mizhikalilum mounam
panimalarin chodikalilum kadanamoorum gaanam
manassin thanthrikalil
unarunnormmakalum...


sandhayilinnum peythoru mazhathan
gadgadamennil nirayunnu
paalappoovin manamozhukunnu
nimishadalangal kozhiyunnu
niramizhiyil jalakanangal uthirumaardra sandhye
pidayumente karalinnullil amrithavarshamekoo
eriyumagnijwaalayaayi urukidunnu hridayam
neela nisheedhiniyil
nirayum vedanayil ...
(parayuvaanariyaathe )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പറയുവാനറിയാതെ നിറയും വേദനയിൽ
എരിയുകയാണെൻ ചേതനയും
പിരിയുവാനാണോ നീ മനസ്സിൻ മാളികയിൽ
പൊൻ മയിൽപ്പീലിയാൽ കൂടൊരുക്കി
വിധിയുടെ കാലടികൾ നിഴലായ് അരികിൽ
സാന്ത്വനമേകാൻ നീയെവിടെ
ഇനിയീ ഹൃദയ വിഷാദരാഗം
നോവും നെഞ്ചിൻ സ്വരമാകും
നിറയും യാമിനിയിൽ
(പറയുവാനറിയാതെ )


ഏതോ തീരാ ശാപം പേറി
അലയുകയാണീ കതിരവനും
നെഞ്ചോടു ചേർത്തൊരു സാന്ത്വനമേകാൻ
ശ്രാവണചന്ദ്രനും ഒരു മോഹം
പാരിജാതപ്പൂ വിരിയും പാതിരാവിൻ കടവിൽ
ഒഴുകിവരും തെന്നലിന്റെ മിഴികളിലും മൗനം
പനിമലരിൻ ചൊടികളിലും കദനമൂറും ഗാനം
മനസ്സിൻ തന്ത്രികളിൽ
ഉണരുന്നോർമ്മകളും .....
(പറയുവാനറിയാതെ )


സന്ധ്യയിലിന്നും പെയ്തൊരു മഴ തൻ
ഗദ്ഗദമെന്നിൽ നിറയുന്നു
പാലപ്പൂവിൻ മണമൊഴുകുന്നു
നിമിഷദലങ്ങൾ കൊഴിയുന്നു
നിറമിഴിയിൽ ജലകണങ്ങൾ ഉതിരുമാർദ്ര സന്ധ്യേ
പിടയുമെന്റെ കരളിനുള്ളിൽ അമൃതവർഷമേകൂ
എരിയും അഗ്നിജ്വാലയായി ഉരുകിടുന്നു ഹൃദയം
നീല നിശീഥിനിയിൽ
നിറയും വേദനയിൽ ...
(പറയുവാനറിയാതെ )


Other Songs in this movie

Thira Thira
Singer : Mithun Eshwar   |   Lyrics : Roy Puramadom   |   Music : Mithun Eshwar