View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിരിമുകിലും ...

ചിത്രംഒപ്പം (2016)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതം4 മ്യൂസിക്സ്
ആലാപനംഹരിത ബാലകൃഷ്ണൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sandhya Sasee

Chirimukilum marannu poy mizhi nirayunnitha
Kanavukalum parannu dhoore vida parayunnithaa
Pularikal pozhiyabe raavaay maariyo dhinam
Mpzhikalaal muriyave thaane thengiyo manam
Nizhale nee mathramoppam
Chirimukilum manarannu poy mizhinirayunnitha
Kanavukalum parannu dhoore vida parayunnitha
Kannadi mutthaay nenchil cheru choodil chirakaarnna pravukal
Mindathe engo munnil iruleki marayunnathenthino
Oraayiram ormakal thalodiyo aarthramaay
Niraasa moodukayo nilaavu kollukayo
Chirimukilum marannu poy mizhi nirayunnitha
Kanavukalum parannu dhoore vida parayunnith
Aarorumilla vinnil manikoodil murivetta thaarakam
Thedunnuvetho nerin thirinaalam ariyaatha paathayil
Vimookamee kannukal vithumbhiyo pinneyum
Alanju nee thaniye vilolameevazhiye
Chirimukilum marannu poy mizhi nirayunnitha
Kanavukalum parannu dhoore vida parayunnithaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ
പുലരികൾ പൊഴിയവേ രാവായ് മാറിയോ ദിനം
മൊഴികളാൽ മുറിയവേ താനേ തേങ്ങിയോ മനം
നിഴലേ നീ മാത്രമൊപ്പം
ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ
കണ്ണാടി മുത്തായ്‌ നെഞ്ചിൻ ചെറു ചൂടിൽ ചിറകാർന്ന പ്രാവുകൾ
മിണ്ടാതെ എങ്ങോ മുന്നിൽ ഇരുളേകി മറയുന്നതെന്തിനോ
ഒരായിരം ഓർമ്മകൾ തലോടിയോ ആര്‍ദ്രമായ്
നിരാശ മൂടുകയോ നിലാവു കൊള്ളുകയോ
ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ
ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ മുറിവേറ്റ താരകം
തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ
വിമൂകമീ കണ്ണുകൾ വിതുമ്പിയോ പിന്നെയും
അലഞ്ഞു നീ തനിയെ വിലോലമീ വഴിയേ
ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ
കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിന്നമ്മ അടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : 4 മ്യൂസിക്സ്
പല നാളായി
ആലാപനം : എം ജി ശ്രീകുമാർ, അന്‍വര്‍ സാദത്ത്, നജിം അര്‍ഷാദ്‌, വിപിന്‍ ക്സേവിയര്‍, എം പി ഗിരീഷ് കുമാർ , ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ , ഷാരോൺ ജോസഫ് , അപർണ്ണ ബാലമുരളി   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : 4 മ്യൂസിക്സ്
മിനുങ്ങും മിന്നാമിനുങ്ങേ (D)
ആലാപനം : എം ജി ശ്രീകുമാർ, ശ്രേയ ജയദീപ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : 4 മ്യൂസിക്സ്
ചിരിമുകിലും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : 4 മ്യൂസിക്സ്
മിനുങ്ങും മിന്നാമിനുങ്ങേ
ആലാപനം : ശ്രേയ ജയദീപ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : 4 മ്യൂസിക്സ്