View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാരുടയ മറിയമേ ...

ചിത്രംകട്ടപ്പനയിലെ ഋത്വിക് റോഷൻ (2016)
ചലച്ചിത്ര സംവിധാനംനാദിര്‍ഷാ
ഗാനരചനനാദിര്‍ഷാ, സന്തോഷ് വര്‍മ്മ
സംഗീതംനാദിര്‍ഷാ
ആലാപനംറിമി ടോമി, വൈക്കം വിജയലക്ഷ്മി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

paarudaya mariyame mishihaaye thunaykkane
aan penkal sandhippathaadi thottee mannil
alaaha naayan hithathaal
maarthomman kaattunna vazhiye chariykkanam
ee vaazhvil neeleyum ningal

kandille karppoorappanthalilu chempakappoo kumbidum pennoruthi
vannallo karppoorappanthalilu punchirichu puthanoli parathi
anjanavum kasthooriyum nirathi chamayichu nalla chantham varuthi
vellayum karimbadavum viruthi pennavale mankamaar kondiruthi
vanna janamellaarum chollunnu
mannilillingane chelulla mattoruthi
vannallo...
kandille...
kandille karppoorappanthalilu chempakappoo kumbidum pennoruthi
vannallo karppoorappanthalilu punchirichu puthanoli parathi
enthinaayi mankamaarkku chenthaamara kaippaadam moodunnu
mailaanchi chollu thozhee mailaanchi

havva pandu cheytha paapam theeraaneesho kalpichu thannathee
mailaanchi kelu thozhee mailaanchi

kurakal sakalavum akaluvathinu aniyanamithu tharunikal
marthoman vazhiyude mahimakal ozhuki
paalchorum kazhippichu pathivukal nadathi
kondaadumbol maalokarum
praarthichu koodanam thettu kuttam poruthu
vannallo...
kandille..
annamme neeyenthaadee penkoche
kuntham pole chinthichu nikkanathu
illamme onnumillammachiye
chummaathangu chinthichu ninnathaane
ingane njaan chinthichu ninnittaadee
kettum munpe koche ninne pettathu
akkaalamithallallo ponnammachee
budhiyulla pennungalaa njangal
penninethra budhiyundaayaalum
pachamaangaa theettichaanungal mungumedee
entamme....annamme....

naaleyaanu penkodiykku kantheesarin eeshan vidhichathu
poothaali minnumani poothaali
manthrakodi nootta noolil nallorezhu noolu pirichathil
poothaali korukkanam poothaali

nada nada nada nadavilikalathidavazhikalil uyarave
vaazhtheedaam nandi cholli ulakudayavane
vaazhthenam mariyathin kanivine udane
vaazhvil neele onnaay vaazhaan
santhathi salgathi aadikal kaivaruvaan

kandille karppoorappanthalilu chempakappoo kumbidum pennoruthi
vannallo karppoorappanthalilu punchirichu puthanoli parathi
anjanavum kasthooriyum nirathi chamayichu nalla chantham varuthi
vellayum karimbadavum viruthi pennavale mankamaar kondiruthi
vanna janamellaarum chollunnu
mannilillingane chelulla mattoruthi
aan penkal sandhippathaadi thottee mannil
alaaha naayan hithathaal
maarthomman kaattunna vazhiye chariykkanam
ee vaazhvil neeleyum ningal
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാരുടയ മറിയമേ മിശിഹായേ തുണയ്ക്കേണേ
ആൺ പെൺകൾ സന്ധിപ്പതാദി തൊട്ടീ മണ്ണിൽ
ആലാഹ നായൻ ഹിതത്താൽ
മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിയ്ക്കണം
ഈ വാഴ്‌വിൽ നീളേയും നിങ്ങൾ

കണ്ടില്ലേ കർപ്പൂരപ്പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂരപ്പന്തലില് പുഞ്ചിരിച്ച് പുത്തനൊളി പരത്തി
അഞ്ജനവും കസ്തൂരിയും നിരത്തി ചമയിച്ചു നല്ല ചന്തം വരുത്തി
വെള്ളയും കരിമ്പടവും വിരുത്തി പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി
വന്ന ജനമെല്ലാരും ചൊല്ലുന്നു
മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി
വന്നല്ലോ...
കണ്ടില്ലേ..
കണ്ടില്ലേ കർപ്പൂരപ്പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂരപ്പന്തലില് പുഞ്ചിരിച്ച് പുത്തനൊളി പരത്തി
എന്തിനായി മങ്കമാർക്ക് ചെന്താമരക്കൈപ്പടം മൂടുന്നു
മൈലാഞ്ചി ..ചൊല്ല് തോഴീ മൈലാഞ്ചി

ഹവ്വ പണ്ട് ചെയ്ത പാപം തീരാനീശോ കൽപ്പിച്ചു തന്നതീ
മൈലാഞ്ചി.. കേള് തോഴീ മൈലാഞ്ചി

കുറകൾ സകലമകലുവതിന് അണിയണമിതു തരുണികൾ
മാർത്തോമൻ വഴിയുടെ മഹിമകൾ ഒഴുകീ
പാൽച്ചോറും കഴിച്ചിച്ചു പതിവുകൾ നടത്തി
കൊണ്ടാടുമ്പോൾ മാലോകരും
പ്രാർത്ഥിച്ചു കൂടണം തെറ്റ് കുറ്റം പൊറുത്ത്
വന്നല്ലോ...
കണ്ടില്ലേ..
അന്നമ്മേ നീയെന്താടി പെങ്കൊച്ചേ
കുന്തം പോലെ ചിന്തിച്ചു നിക്കണത്
ഇല്ലമ്മേ ഒന്നുമില്ലമ്മച്ചിയേ
ചുമ്മാതങ്ങു ചിന്തിച്ചു നിന്നതാണേ
ഇങ്ങനെ ഞാൻ ചിന്തിച്ചു നിന്നിട്ടാടീ
കെട്ടും മുൻപേ കൊച്ചേ നിന്നെ പെറ്റത്
അക്കാലമിതല്ലല്ലോ പൊന്നമ്മച്ചീ
ബുദ്ധിയുള്ള പെണ്ണുങ്ങളാ ഞങ്ങള്
പെണ്ണിനെത്ര ബുദ്ധിയുണ്ടായാലും
പച്ചമാങ്ങാ തീറ്റിച്ചാണുങ്ങൾ മുങ്ങുമെടീ
എന്റമ്മേ ...അന്നമ്മേ ..

നാളെയാണ് പെൺകൊടിയ്ക്ക് കന്തീശരിൻ ഈശൻ വിധിച്ചത്
പൂത്താലി ..മിന്നുമണി പൂത്താലി
മന്ത്രകോടി നൂറ്റ നൂലിൽ
നല്ലോരേഴുനൂലു പിരിച്ചതിൽ പൂത്താലി
കൊരുക്കണം പൂത്താലീ
നട നട നട നടവിളികളതിടവഴികളിൽ ഉയരവേ
വാഴ്ത്തീടാം നന്ദി ചൊല്ലി ഉലകുടയവനെ
വാഴ്ത്തേണം മറിയത്തിൻ കനിവിനെ ഉടനെ
വാഴ് വിൽ നീളെ ഒന്നായ് വാഴാൻ
സന്തതി സൽഗതി ആദികൾ കൈവരുവാൻ
കണ്ടില്ലേ കർപ്പൂരപ്പന്തലില് ചെമ്പകപ്പൂ കുമ്പിടും പെണ്ണൊരുത്തി
വന്നല്ലോ കർപ്പൂരപ്പന്തലില് പുഞ്ചിരിച്ച് പുത്തനൊളി പരത്തി
അഞ്ജനവും കസ്തൂരിയും നിരത്തി ചമയിച്ചു നല്ല ചന്തം വരുത്തി
വെള്ളയും കരിമ്പടവും വിരുത്തി പെണ്ണവളെ മങ്കമാർ കൊണ്ടിരുത്തി
വന്ന ജനമെല്ലാരും ചൊല്ലുന്നു
മണ്ണിലില്ലിങ്ങനെ ചേലുള്ള മറ്റൊരുത്തി
ആൺ പെൺകൾ സന്ധിപ്പതാദി തൊട്ടീ മണ്ണിൽ
ആലാഹ നായൻ ഹിതത്താൽ
മാർത്തോമ്മൻ കാട്ടുന്ന മാർഗേ ചരിയ്ക്കണം
ഈ വാഴ്‌വിൽ നീളേയും നിങ്ങൾ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നാമിന്നിക്കും
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : നാദിര്‍ഷാ
അഴകേ അഴകേ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : നാദിര്‍ഷാ
അഴകേ അഴകേ
ആലാപനം : വിജയ് പ്രകാശ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : നാദിര്‍ഷാ