View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നോക്കി നോക്കി ...

ചിത്രംജോമോന്റെ സുവിശേഷങ്ങൾ (2016)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംമെറിൻ ഗ്രെഗറി, അഭയ് ജോധ്പൂർക്കർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oo oo hu oo hoo hu...

nokki nokki nokki ninnu
kaathu kaathu kaathu ninnu
mandaarappoo viriyanatheppozhaanennu
mandaarappoo viriyanatheppozhaanennu
nokki nokki nokki ninnu
kaathu kaathu kaathu ninnu
mandaarappoo viriyanathenganaanennu
mandaarappoo viriyanatheppozhaanennu
thekkannam kaattinumariyilla
uthraadathumpikkum ariyilla
changalippraavinumariyilla
aarkkumariyilla
nokki nokki nokki ninnu
kaathu kaathu kaathu ninnu
mandaarappoo viriyanathenganaanennu
mandaarappoo viriyanatheppozhaanennu

Aa...Aa...

raavurangana neratho
pakaltherirangana neratho
kaattirukku kammalittu naattupaathayorathu
pokkuveyil thenozhukkana neratho
pokkuveyil thenozhukkana neratho
poothatheppozho ithal neerthatheppozho
poothatheppozho ithal neerthatheppozho
aalizhayum paazh mulayum mindaatha nerathu
chingaara kompathe nenchil virinju
poothu niranju
nokki nokki nokki ninnu
kaathu kaathu kaathu ninnu

poomalayude thaazhatho
mazhappoovu chinnana paadatho
aadippaadi kunungana kurumaalippuzhakkare
naattu maina koodorukkana kompatho
naattu maina koodorukkana kompatho
poothathinnaano ithal neerthathinnaano
poothathinnaano ithal neerthathengaano
vaarmayilum poonkuyilum chellaatha doorathu
chingaarappomotten nerkku virinju
poothu varinju

nokki nokki nokki ninnu
kaathu kaathu kaathu ninnu
mandaarappoo viriyanathenganaanennu
mandaarappoo viriyanatheppozhaanennu
thekkannam kaattinumariyilla
uthraadathumpikkum ariyilla
changalippraavinumariyilla
aarkkumariyilla
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്
നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്
തെക്കന്നം കാറ്റിനുമറിയില്ല
ഉത്രാടത്തുമ്പിക്കും അറിയില്ല
ചങ്ങാലിപ്രാവിനുമറിയില്ല
ആർക്കുമറിയില്ല
നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്

ആ ...ആ ...

രാവുറങ്ങണ നേരത്തോ
പകൽത്തേരിറങ്ങണ നേരത്തോ
കാട്ടിരുക്കു കമ്മലിട്ടു നാട്ടുപാതയോരത്തു
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ
പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ
പൂത്തതെപ്പോഴോ ഇതൾ നീർത്തതെപ്പോഴോ
പൂത്തതെപ്പോഴോ ഇതൾ നീർത്തതെപ്പോഴോ
ആലിഴയും പാഴ് മുളയും മിണ്ടാത്ത നേരത്ത്
ചിങ്കാര കൊമ്പത്തെ നെഞ്ചിൽ വിരിഞ്ഞു
പൂത്തു നിറഞ്ഞു
നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു

പൂമലയുടെ താഴത്തോ
മഴപ്പൂവു ചിന്നണ പാടത്തോ
ആടിപ്പാടി കുണുങ്ങണ കുറുമാലിപ്പുഴക്കരെ
നാട്ടു മൈന കൂടൊരുക്കണ കൊമ്പത്തോ
നാട്ടു മൈന കൂടൊരുക്കണ കൊമ്പത്തോ
പൂത്തതിന്നാണോ ഇതൾ നീർത്തതിന്നാണോ
പൂത്തതിന്നാണോ ഇതൾ നീർത്തതെങ്ങാണോ
വാർമയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത്
ചിങ്കാരപ്പൂമൊട്ടെൻ നേർക്ക് വിരിഞ്ഞു
പൂത്തു വരിഞ്ഞു

നോക്കി നോക്കി നോക്കി നിന്നു
കാത്തു കാത്തു കാത്തു നിന്നു
മന്ദാരപ്പൂ വിരിയണതെങ്ങനാണെന്ന്
മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്ന്
തെക്കന്നം കാറ്റിനുമറിയില്ല
ഉത്രാടത്തുമ്പിക്കും അറിയില്ല
ചങ്ങാലിപ്രാവിനുമറിയില്ല
ആർക്കുമറിയില്ല


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂങ്കാറ്റേ
ആലാപനം : ബല്‍റാം അയ്യർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
നീലാകാശം
ആലാപനം : സുജാത മോഹന്‍, നജിം അര്‍ഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍