View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂങ്കാറ്റേ ...

ചിത്രംജോമോന്റെ സുവിശേഷങ്ങൾ (2016)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംബല്‍റാം അയ്യർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

poonkaatte poonkaatte malarvaakakkuda vende
pookkaalam varavaayi varavelkkaan thudi vende
parayaathe poyathalle thirike nee vannathalle
povalle nee engume ... O...
poonkaatte poonkaatte malarvaakakkuda vende
pookkaalam varavaayi varavelkkaan thudi vende

aakaashappoovum thedi alayaanaay poyo kaatte
arikil varaathe doore nee enthino
paalaazhippol thira neenthi
kaanaathe poyo kaatte
veruthe vimookam kinaavil thedi njaan
veendumee chillakal pookkalaal mooduvaan
ariyaathe prayaathe vannathalle nee
poonkaatte poonkaatte malarvaakakkuda vende
pookkaalam varavaayi varavelkkaan thudi vende

raavaake maayum mele
thelivaanam kaanum naale
poroo vayalppoo nirangal choodidum
ee mannil neele veendum
neerolam noolizha paakum
eeran nilaavil sugandham chernnidum
kaarmukil chelakal minnalaay ponguvaan
oru naal nee varumennu orthirunnu njaan
poonkaatte poonkaatte malarvaakakkuda vende
pookkaalam varavaayi varavelkkaan thudi vende
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പൂങ്കാറ്റേ പൂങ്കാറ്റേ മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ
പറയാതെ പോയതല്ലേ തിരികെ നീ വന്നതല്ലേ
പോവല്ലേ നീ എങ്ങുമേ ... ഓ ...
പൂങ്കാറ്റേ പൂങ്കാറ്റേ മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ

ആകാശപ്പൂവും തേടി അലയാനായ് പോയോ കാറ്റേ
അരികിൽ വരാതെ ദൂരെ നീ എന്തിനോ
പാലാഴിപ്പൊൽത്തിര നീന്തി
കാണാതെ പോയോ കാറ്റേ
വെറുതെ വിമൂകം കിനാവിൽ തേടി ഞാൻ
വീണ്ടുമീ ചില്ലകൾ പൂക്കളാൽ മൂടുവാൻ
അറിയാതെ പറയാതെ വന്നതല്ലേ നീ
പൂങ്കാറ്റേ പൂങ്കാറ്റേ മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ

രാവാകെ മായും മേലെ
തെളിവാനം കാണും നാളെ
പോരൂ വയൽപ്പൂ നിറങ്ങൾ ചൂടിടും
ഈ മണ്ണിൽ നീളെ വീണ്ടും
നീരോളം നൂലിഴ പാകും
ഈറൻ നിലാവിൽ സുഗന്ധം ചേർന്നിടും
കാർമുകിൽ ചേലകൾ മിന്നലായ് പൊങ്ങുവാൻ
ഒരു നാൾ നീ വരുമെന്ന് ഓർത്തിരുന്നു ഞാൻ
പൂങ്കാറ്റേ പൂങ്കാറ്റേ മലർവാകക്കുട വേണ്ടേ
പൂക്കാലം വരവായി വരവേൽക്കാൻ തുടി വേണ്ടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നോക്കി നോക്കി
ആലാപനം : മെറിൻ ഗ്രെഗറി, അഭയ് ജോധ്പൂർക്കർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
നീലാകാശം
ആലാപനം : സുജാത മോഹന്‍, നജിം അര്‍ഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍