View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാകാശം ...

ചിത്രംജോമോന്റെ സുവിശേഷങ്ങൾ (2016)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംസുജാത മോഹന്‍, നജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

neelaakaasham neeraninja mizhiyennu thonniyazhake
eeran megham neenthi vanna kadalennu thonniyarike
kaathilothuvaanorungiyo aadyamaayoreeradi
kettu kettu njaanirunnuvo aa vilola pallavi
bhoomiyum maanavum poo kondu moodiyo ...
neelaakaasham neeraninja mizhiyennu thonniyazhake
eeran megham neenthi vanna kadalennu thonniyarike

kaanaappoovin thenum thedi thaazhvaarangal neele
thedi njaan enthino
etho novin mounam pole kaarmeghangal moodum vaanil
nee minnalaay
venalil varshamaay nidrayil swapnamaay
paathiraa shayyayil neela neeraalamaay
thaarilam kaikalaal vaarippunarnnuvo
neelaakaasham neeraninja mizhiyennu thonniyazhake
eeran megham neenthi vanna kadalennu thonniyarike

vaadaamallippaadam pole premam neerthum maayaalokam
nee kanduvo
aalum nenchin thaalam pole thaane moodum thalolangal
nee kelkkumo
thooveyilthumpiyaay paathiraathinkalaay
raappakal jeevanil veridaathaayi nee
aadiyum paadiyum koode nee porumo
neelaakaasham neeraninja mizhiyennu thonniyazhake
eeran megham neenthi vanna kadalennu thonniyarike
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം നീന്തി വന്ന കടലിനു തോന്നിയരികെ
കാതിലോതുവാനൊരുങ്ങിയോ ആദ്യമായൊരീരടി
കേട്ട് കേട്ട് ഞാനിരുന്നുവോ ആ വിലോല പല്ലവി
ഭൂമിയും മാനവും പൂ കൊണ്ട് മൂടിയോ ...
നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം നീന്തി വന്ന കടലെന്നു തോന്നിയരികെ

കാണാപ്പൂവിൻ തേനും തേടി താഴ്‌വാരങ്ങൾ നീളെ
തേടി ഞാൻ എന്തിനോ
ഏതോ നോവിൻ മൗനം പോലെ കാർമേഘങ്ങൾ മൂടും വാനിൽ
നീ മിന്നലായ്
വേനലിൽ വർഷമായി നിദ്രയിൽ സ്വപ്നമായ്
പാതിരാ ശയ്യയിൽ നീല നീരാളമായ്
താരിളം കൈകളാൽ വാരിപ്പുണർന്നുവോ
നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം നീന്തി വന്ന കടലെന്നു തോന്നിയരികെ

വാടാമല്ലിപ്പാടം പോലെ പ്രേമം നിർത്തും മായാലോകം
നീ കണ്ടുവോ
ആളും നെഞ്ചിൻ താളം പോലെ താനേ മൂടും താലോലങ്ങൾ
നീ കേൾക്കുമോ
തൂവെയിൽത്തുമ്പിയായ് പാതിരാത്തിങ്കളായ്
രാപ്പകൽ ജീവനിൽ വേറിടാതായി നീ
ആടിയും പാടിയും കൂടെ നീ പോരുമോ
നീലാകാശം നീരണിഞ്ഞ മിഴിയെന്നു തോന്നിയഴകേ
ഈറൻ മേഘം നീന്തി വന്ന കടലെന്നു തോന്നിയരികെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നോക്കി നോക്കി
ആലാപനം : മെറിൻ ഗ്രെഗറി, അഭയ് ജോധ്പൂർക്കർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍
പൂങ്കാറ്റേ
ആലാപനം : ബല്‍റാം അയ്യർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിദ്യാസാഗര്‍